---
title: " നടി കനകയുടെ വീടിന് തീപിടിച്ചു, റിപ്പോർട്ട് "
english_title: "Now there is a report that the actress has lost her own house."
publisher: "moviemax.in"
canonical_url: "https://moviemax.in/news/87017/now-there-is-a-report-that-the-actress-has-lost-her-own-house"
published_at: "2022-12-24T16:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6d7af09351_KANIKA.jpg"
keywords: []
---

#  നടി കനകയുടെ വീടിന് തീപിടിച്ചു, റിപ്പോർട്ട് 

> **Lead Summary:**  കനക എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും നായികയായി തിളങ്ങിയിട്ടുണ്ട് താരം. എന്നാല്‍ ജീവിതത്തില്‍ എന്നും ദുരന്തം തന്നെയായിരുന്നു കനകക്ക്.

## Article Content

 കനക എന്ന നടിയെ മലയാളി പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും നായികയായി തിളങ്ങിയിട്ടുണ്ട് താരം. എന്നാല്‍ ജീവിതത്തില്‍ എന്നും ദുരന്തം തന്നെയായിരുന്നു കനകക്ക്.

ഇപ്പോഴിതാ നടിക്ക് സ്വന്തം വീട് നഷ്ടപ്പെട്ടു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. കഴിഞ്ഞദിവസമായിരുന്നു ചെന്നൈയിലെ കനകയുടെ വീടിന് പിടിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്.

പൂജാമുറിയിലെ വിളക്കില്‍ കത്തിച്ച തീയാണ് ആളി പടര്‍ന്നത് , വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഒപ്പം ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം കത്തി നശിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേ സമയം നല്ല കഥാപാത്രം ലഭിച്ചാല്‍ താന്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് അറിയിച്ചിരുന്നു നടി. എന്നാല്‍ പിന്നീട് കനകക്ക് നല്ല സിനിമകള്‍ ഒന്നും ലഭിച്ചില്ല. 2004ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം.

എന്നാല്‍ ഭര്‍ത്താവിന് ഒപ്പം വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് നടി കഴിഞ്ഞത്. പിന്നീട് ഇവര്‍ ദാമ്പത്യജീവിതം അവസാനിപ്പിച്ചു. എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് കനകയുടെ ദുരന്തം ജീവിതകഥ തന്നെയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/87017/now-there-is-a-report-that-the-actress-has-lost-her-own-house)