---
title: "ഹോട്ട് ലുക്കിൽ തിളങ്ങി മാളവിക മോഹനന്‍, ചിത്രങ്ങൾ വൈറൽ "
english_title: "Malvika Mohanan shines in hot look, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86998/malvika-mohanan-shines-in-hot-look-pictures-go-viral"
published_at: "2022-12-24T15:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6cad136b9f_MALAVIKA_MENON.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ തിളങ്ങി മാളവിക മോഹനന്‍, ചിത്രങ്ങൾ വൈറൽ 

> **Lead Summary:** 'പട്ടം പോലെ' എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്‍ . ഇപ്പോഴിതാ മാളവിക പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

## Article Content

'പട്ടം പോലെ' എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്‍ . ഇപ്പോഴിതാ മാളവിക പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

ഒരു മത്സ്യകന്യകയെപ്പോലെയാണ് മാളവികയെ പുതിയ ചിത്രങ്ങളില്‍ കാണാനാവുക. മെര്‍മെയ്ഡ് ബട്ട് മെയ്ക്ക് ഇറ്റ് യെല്ലോ എന്നാണ് മാളവിക ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

മഞ്ഞ നിറത്തിലെ ഹൈ സ്ലിറ്റ് ഗൗണ്‍ ആണ് താരം ധരിച്ചിരുന്നത്. സ്ലീവ് ലെസും ഡീപ്പ് നെക്ക് ലൈനുമാണ് വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹെവി മേക്കപ്പോ ആഭരണങ്ങളോ മാളവിക ലുക്കിനായി ഉപയോഗിച്ചിട്ടില്ല.

അതേസമയം നയന്‍താരയെ കുറിച്ച് മാളവിക പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു ചിത്രത്തില്‍ നയന്‍താര ആശുപത്രി സീനില്‍ പോലും മേക്കപ്പ് ഇട്ടാണ് അഭിനയിച്ചത് എന്നായിരുന്നു മാളവിക പറഞ്ഞത്.

എന്നാല്‍ നടിയുടെ പേര് പറയാതെ ആയിരുന്നു ഇക്കാര്യം മാളവിക സംസാരിച്ചത്. പിന്നാലെ കഴിഞ്ഞദിവസം ഇതിനു മറുപടി നല്‍കിക്കൊണ്ട് നയന്‍താരയുംരംഗത്തെത്തി. നയന്‍താരയും മാളവികയുടെ പേര് പറയാതെയാണ് ഇതില്‍ പ്രതികരിച്ചത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/86998/malvika-mohanan-shines-in-hot-look-pictures-go-viral)