---
title: " നിറ പുഞ്ചിരിയുമായി  കാവ്യ മാധവൻ, ചിത്രം വൈറൽ "
english_title: "Now the new film of Kavya Madhavan has reached the social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86972/now-the-new-film-of-kavya-madhavan-has-reached-the-social-media"
published_at: "2022-12-24T12:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6a45a07cb5_KAVYA_MADHAVAN.jpg"
keywords: []
---

#  നിറ പുഞ്ചിരിയുമായി  കാവ്യ മാധവൻ, ചിത്രം വൈറൽ 

> **Lead Summary:** ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് കാവ്യ മാധവന്‍ . പിന്നീട് ഒട്ടനവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം കൂടിയാണ് .

## Article Content

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് കാവ്യ മാധവന്‍ . പിന്നീട് ഒട്ടനവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം കൂടിയാണ് .

മലയാളികളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് കാവ്യയെ പ്രേക്ഷകർ കാണുന്നത് . നടന്‍ ദിലീപുമായുള്ള വിവാഹത്തോടെ ആണ് കാവ്യ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്.

അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയേറെ താല്പര്യമാണ്

ഇപ്പോള്‍ നടിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കാവ്യ മാധവന്‍ ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ചിത്രം വൈറലാവുന്നത്. ഒരു കല്യാണത്തിന് വധൂ , വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലാവുന്നത്.

കേരള സാരിയുടുത്ത്, നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തില്‍ കാണാം. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകള്‍ വരുന്നത്.

പുതിയ ചിത്രത്തിലും കാവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകര്‍ എത്തി . അന്നും ഇന്നും കാവ്യ ഒരുപോലെ ഉണ്ടെന്നും, മലയാള സിനിമയുടെ അഴകാണ് ഈ നില്‍ക്കുന്നതെന്നും കമന്റുകള്‍ വരുന്നു. കാവ്യയ്ക്ക് നന്നായി ഇണങ്ങുന്ന ഒരു വസ്ത്രമാണ് സാരി. ഈ വേഷത്തില്‍ തന്നെയാണ് പുതിയ ചിത്രത്തില്‍ നടി എത്തിയിരിക്കുന്നത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/86972/now-the-new-film-of-kavya-madhavan-has-reached-the-social-media)