---
title: "മീന വീണ്ടും വിവാഹിതയാകാൻ പോകുന്നു? സത്യാവസ്ഥ  വെളിപ്പെടുത്തി  രേണുക"
english_title: "Now Renuka has responded to the gossips circulating about Meena's second marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86962/now-renuka-has-responded-to-the-gossips-circulating-about-meenas-second-marriage"
published_at: "2022-12-24T11:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6996462892_MEENA.jpg"
keywords: []
---

# മീന വീണ്ടും വിവാഹിതയാകാൻ പോകുന്നു? സത്യാവസ്ഥ  വെളിപ്പെടുത്തി  രേണുക

> **Lead Summary:** മലയാളികളുടെ പ്രിയ താരം മീന വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുള്ള റിപ്പോർട്ടുകൾ നിരവധി അടുത്തിടെയായി പ്രചരിക്കുന്നുണ്ട്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

## Article Content

മലയാളികളുടെ പ്രിയ താരം മീന വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുള്ള റിപ്പോർട്ടുകൾ നിരവധി അടുത്തിടെയായി പ്രചരിക്കുന്നുണ്ട്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

താരം തന്റെ മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വിജയ് ചിത്രം തെറിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നൈനിക വിദ്യാസാഗറാണ് മീനയുടെ മകൾ.

മീന വിവാഹത്തിന് സമ്മതം അറിയിച്ചുവെന്ന് വരെ വാർത്തകൾ വന്നിരുന്നു. വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിത് അഭ്യൂഹമാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്രയേറെ ​ഗോസിപ്പു​കൾ പ്രചരിച്ചിട്ടും മീനയോ സുഹൃത്തുക്കളോ കുടുംബമോ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നില്ല. മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ ഈ വർഷം ജൂണിലാണ് അന്തരിച്ചത്.

ഇപ്പോഴിതാ മീനയുടെ രണ്ടാം വിവാഹ​വുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ​ഗോസിപ്പുകളിൽ എത്രത്തോളം സത്യമുണ്ടെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സംരംഭകയും മീനയുടെ ഉറ്റ ചങ്ങാതിയുമായ രേണുക.

മീന തന്റെ ലക്കി ചാമാണെന്നും ജീവിതത്തിലെ തിരക്കുകൾക്കിടയിൽ താനോ തന്റെ കൂട്ടുകാരോ ഇത്തരം ​ഗോസിപ്പുകൾക്ക് പ്രാധാന്യം കൊടുക്കാറില്ലെന്നും രേണുക തമിഴ് യുട്യൂബ് ചാനലായ ലിറ്റിൽ‌ ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

'മീന എന്റെ ലക്കി ചാമാണ്. വളരെ സ്വീറ്റാണ് മീന. എനിക്ക് എല്ലാ കാര്യങ്ങളും അഡ്വൈസ് ചെയ്യുന്നത് മീനയാണ്. അവൾ എന്നോട് പെരുമാറുന്നത് ഒരു സഹോദരിയെപ്പോലെ എന്തൊക്കെ ചെയ്യണമെന്ന് പോലും എനിക്ക് എന്റെ സുഹൃത്തുക്കളാണ് പറഞ്ഞ് തരാറുള്ളത്.'

'ഞങ്ങൾ നല്ല ഒരുപാട് സമയങ്ങളിൽ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. ഞാനും മീനയും ഒരുപാട് സംസാരിക്കും. മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന റൂമർ വന്നത് ഞാൻ അറിഞ്ഞില്ല. എല്ലാവരും ബിസിയായതുകൊണ്ടാകാം ഇത്തരം റൂമറുകൾ ശ്രദ്ധിക്കാത്തത്' രേണുക പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/86962/now-renuka-has-responded-to-the-gossips-circulating-about-meenas-second-marriage)