---
title: "ആശുപത്രിയിൽ നിന്നും വീണ്ടും രണ്ട് തവണ അപസ്മാരം വന്നു; ആദ്യ ഭർത്താവിനെക്കുറിച്ച്  നടി"
english_title: "Now Bindu Panicker's words about her first husband are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86955/now-bindu-panickers-words-about-her-first-husband-are-getting-attention"
published_at: "2022-12-24T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a69528b35e6_BINDU_PANIKKAR.jpg"
keywords: []
---

# ആശുപത്രിയിൽ നിന്നും വീണ്ടും രണ്ട് തവണ അപസ്മാരം വന്നു; ആദ്യ ഭർത്താവിനെക്കുറിച്ച്  നടി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബിന്ദു പണിക്കർ. സായികുമാർ ആണ് ഇവരുടെ ഭർത്താവ്. എന്നാൽ ഇത് ഇവരുടെ രണ്ടാമത്തെ വിവാഹം ആണ്. 1997 വർഷത്തിലാണ് ഇവർ ആദ്യമായി വിവാഹിതയാകുന്നത്. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ബിജു ബി നായർ എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബിന്ദു പണിക്കർ. സായികുമാർ ആണ് ഇവരുടെ ഭർത്താവ്. എന്നാൽ ഇത് ഇവരുടെ രണ്ടാമത്തെ വിവാഹം ആണ്. 1997 വർഷത്തിലാണ് ഇവർ ആദ്യമായി വിവാഹിതയാകുന്നത്. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ബിജു ബി നായർ എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്തത്.

2003 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം അന്തരിക്കുന്നത്. ഇപ്പോൾ ഭർത്താവിനെക്കുറിച്ചും അദ്ദേഹത്തിൻറെ മരണകാരണത്തെക്കുറിച്ചും താരം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ്. കാൻ മീഡിയ ചാനലിന് ആണ് താരം അഭിമുഖം നൽകിയത്.

ഞങ്ങൾ രണ്ടുപേരും ഒരേ ഫീൽഡിൽ നിന്നുമുള്ളവർ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു ലവ് ആൻഡ് അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഞങ്ങളുടേത് എന്ന് വേണമെങ്കിൽ പറയാം. ആദ്യത്തെ ഭർത്താവിന്റെ മരണത്തിന് കാരണമായത് അപസ്മാര രോഗം ആണ്.

ആദ്യമായി ഈ രോഗം വന്ന സമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ അദ്ദേഹം നാക്ക് കടിച്ചു മുറിച്ചിരുന്നു. ഈ ചോര ശ്വാസകോശത്തിൽ കട്ട പിടിച്ചു. ആശുപത്രിയിൽ നിന്നും വീണ്ടും രണ്ട് തവണ അപസ്മാരം വന്നു. അങ്ങനെയാണ് മരണം നടക്കുന്നത്”  ബിന്ദു പണിക്കർ പറയുന്നു.

അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത് ഞാനായിരുന്നു. അദ്ദേഹത്തിൻറെ അവസാന സമയത്ത് ഞാൻ കൂടെ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഒന്നും അദ്ദേഹത്തിന് ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹത്തിൻറെ അമ്മ പറഞ്ഞത്.

34 ദിവസം ആയിരുന്നു അദ്ദേഹം വെൻറിലേറ്ററിൽ കിടന്നത്. പക്ഷേ അവിടെ നിന്നും അദ്ദേഹം എഴുന്നേറ്റു വന്നില്ല, ബിന്ദു പണിക്കർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86955/now-bindu-panickers-words-about-her-first-husband-are-getting-attention)