---
title: "ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ്; നൂറിന്‍ ഷെരീഫ്"
english_title: "Actress Noorin Sharif is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86945/actress-noorin-sharif-is-getting-married"
published_at: "2022-12-24T10:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a68acc8bf9d_NOORIN_SHERIF.jpg"
keywords: []
---

# ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ്; നൂറിന്‍ ഷെരീഫ്

> **Lead Summary:** നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് നൂറിന്‍ പങ്കുവെച്ചിരിക്കുന്നത്.

## Article Content

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് നൂറിന്‍ പങ്കുവെച്ചിരിക്കുന്നത്.

”ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി. പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ്” എന്നാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍ കുറിച്ചിരിക്കുന്നത്.

ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊല്ലം സ്വദേശിയായ നൂറിന്‍ 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയില്‍ നായികയായെത്തി.

‘സാന്താക്രൂസ്’, ‘വെള്ളേപ്പം’, ‘ബര്‍മൂഡ’ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ‘ജൂണ്‍’, ‘മാലിക്’, ‘ഗാങ്സ് ഓഫ് 18’, ‘മധുരം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധ നേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86945/actress-noorin-sharif-is-getting-married)