---
title: "ഏത് റൊമാന്റിക് സീന്‍ എടുത്താലും പരസ്പരം ആ ഒരു ഫീല്‍ ഉണ്ടാവില്ല; ദിവ്യ പിള്ള"
english_title: "Now the actress has opened up about the intimate scenes in the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86942/now-the-actress-has-opened-up-about-the-intimate-scenes-in-the-film"
published_at: "2022-12-24T10:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6864656fe9_DIVYA_PILLA.jpg"
keywords: []
---

# ഏത് റൊമാന്റിക് സീന്‍ എടുത്താലും പരസ്പരം ആ ഒരു ഫീല്‍ ഉണ്ടാവില്ല; ദിവ്യ പിള്ള

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദിവ്യ പിള്ള . നടിയുടെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കളയിലേത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.

## Article Content

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദിവ്യ പിള്ള . നടിയുടെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കളയിലേത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.

കള കരിയറില്‍ വഴിത്തിരിവായ സിനിമയാണെന്നും ആ സിനിമ് കണ്ടിട്ടാണ് തനിക്ക് വെബ് സീരീസും തെലുങ്ക് സിനിമയുമൊക്കെ ലഭിച്ചതെന്നും ദിവ്യ പറഞ്ഞു.

ചിത്രത്തിലെ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു.

എന്റെ ചോദ്യം കേട്ട് സംവിധായകന്‍ രോഹിതിന് വരെ പേടി ആയി. എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്. ടോവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തത്.

അതിന് ശേഷം നമ്മുടെ ഇമോഷന്‍സ് കറക്ട് ആകുമോ എന്നതായിരുന്നു എനിക്ക് അപ്പോള്‍ പേടി. കാരണം നമ്മുക്ക് അയാളോട് ഒരു വികാരവും തോന്നാതെയാവും അഭിനയിക്കുന്നത്. ഏത് റൊമാന്റിക് സീന്‍ എടുത്താലും പരസ്പരം ആ ഒരു ഫീല്‍ ഉണ്ടാവില്ല. അപ്പോള്‍ അത് എങ്ങനെ അത് വിശ്വാസയോഗ്യമാക്കും എന്നതാണ് ടെന്‍ഷന്‍. ദിവ്യ കൂട്ടിചചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86942/now-the-actress-has-opened-up-about-the-intimate-scenes-in-the-film)