---
title: "സന്തോഷവാർത്ത പങ്കുവച്ച് നടി ശിവദയും ഭർത്താവും, വാർത്ത അറിയിച്ചത് ഗുരുവായൂരിൽ വച്ച് "
english_title: "Sharing the good news, actress Shivda and her husband announced the news in Guruvayur"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86930/sharing-the-good-news-actress-shivda-and-her-husband-announced-the-news-in-guruvayur"
published_at: "2022-12-24T07:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a663c32a04b_SHIVADA.jpg"
keywords: []
---

# സന്തോഷവാർത്ത പങ്കുവച്ച് നടി ശിവദയും ഭർത്താവും, വാർത്ത അറിയിച്ചത് ഗുരുവായൂരിൽ വച്ച് 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവദ. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇടി എന്ന സിനിമയിലും താരം നായികയായി പ്രത്യക്ഷപ്പെട്ടു. ഈ രണ്ടു സിനിമകളിലും ഇവരുടെ താരജോഡി ഒരുപാട് ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവദ. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇടി എന്ന സിനിമയിലും താരം നായികയായി പ്രത്യക്ഷപ്പെട്ടു. ഈ രണ്ടു സിനിമകളിലും ഇവരുടെ താരജോഡി ഒരുപാട് ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ശിവദ. ധാരാളം ആരാധകരെ ആണ് താരം കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴിലും താരം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെന്നിന്ത്യയിൽ ഉടനീളം താരത്തിന് ആരാധകർ ഉണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയും നേടിയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ വാർത്ത അറിയിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഗുരുവായൂർ സന്ദർശനം നടത്തിയിരിക്കുകയാണ്. ഗുരുവായൂരിൽ വച്ച് തന്നെയാണ് താരം ഈ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ഇവരുടെ മകളെയും കാണാവുന്നതാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്കു താഴെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86930/sharing-the-good-news-actress-shivda-and-her-husband-announced-the-news-in-guruvayur)