ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മലയാളത്തിൽ ഇരുപതോളം ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'ദ് പ്രീസ്റ്റ്' ഉള്‍പ്പെടെ നിരവധി സിനിമകളുടെ റിലീസ് തീയതികള്‍ സഹിതം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീയേറ്ററുകള്‍ക്ക് വിവരം നൽകിയതായാണ് വിവരം.
വെള്ളം - ജനുവരി 22, സുമേഷ് ആൻഡ് രമേഷ് - ജനുവരി 22, ദൃശ്യം 2 - ജനുവരി 26, വാങ്ക് - ജനുവരി 29, ലൗ - ജനുവരി 29, മരട് 357 - ഫെബ്രുവരി 19, മരക്കര്‍ അറബിക്കടലിന്റെ സിംഹം - മാര്‍ച്ച് 26, മാലിക് - മെയ് 13, തുറമുഖം - മെയ് 13, ഓപ്പറേഷൻ ജാവ - ഫെബ്രുവരി 12 തുടങ്ങി നിരവധി സിനിമകളാണ് തീയേറ്ററുകളിലും ഒടിടിയിലുമായി വരും ദിവസങ്ങളിൽ റിലീസിനെത്താനിരിക്കുന്നത്.
തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ കൂടി കണക്കിലെടുത്ത് തീയേറ്റര്‍ റിലീസ് തീയതികളിൽ മാറ്റം വരാം.
20 films ready for release after the master