---
title: "ഡാൻസർ ലുക്കിൽ അതിമനോഹരിയായി റിമ കല്ലിങ്കൽ...കാരണം അറിയുമോ?"
english_title: "Rima Kallingal looks gorgeous in a dancer look...do you know the reason?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86898/rima-kallingal-looks-gorgeous-in-a-dancer-lookdo-you-know-the-reason"
published_at: "2022-12-23T22:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5dd65aa51b_RIMA_2.jpg"
keywords: []
---

# ഡാൻസർ ലുക്കിൽ അതിമനോഹരിയായി റിമ കല്ലിങ്കൽ...കാരണം അറിയുമോ?

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമ കല്ലിങ്കൽ. ഋതു എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ശ്യാമപ്രസാദ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ന്യൂജനറേഷൻ സിനിമ ആയിട്ടാണ് ഈ സിനിമ കണക്കാക്കപ്പെടുന്നത്. ആസിഫ് അലിയുടെ ആദ്യത്തെ സിനിമ കൂടിയാണ് ഇത് എന്ന് പ്രത്യേകതയും ഉണ്ട്. നിഷാൻ ആണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ധാരാളം സിനിമകളിൽ താരം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാൾ ആണ് റിമ കല്ലിങ്കൽ. സിനിമയ്ക്ക് അകത്തും പുറത്തും താരം വളരെ വോക്കൽ ആണ്. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമ കല്ലിങ്കൽ. ഋതു എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ശ്യാമപ്രസാദ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ന്യൂജനറേഷൻ സിനിമ ആയിട്ടാണ് ഈ സിനിമ കണക്കാക്കപ്പെടുന്നത്. ആസിഫ് അലിയുടെ ആദ്യത്തെ സിനിമ കൂടിയാണ് ഇത് എന്ന് പ്രത്യേകതയും ഉണ്ട്. നിഷാൻ ആണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ധാരാളം സിനിമകളിൽ താരം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാൾ ആണ് റിമ കല്ലിങ്കൽ. സിനിമയ്ക്ക് അകത്തും പുറത്തും താരം വളരെ വോക്കൽ ആണ്. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്.

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങൾ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഡാൻസർ യൂക്കിൽ ആണ് താരം ഈ ചിത്രങ്ങളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. ക്ലാസിക്കൽ ഡാൻസ് ഇഷ്ടപ്പെടുന്നവർക്ക് ഈ ലുക്കിൽ ഉള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നു. എന്നാൽ അവർക്ക് മാത്രമല്ല സാധാരണ സിനിമ പ്രേമികൾക്കും ഈ ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരിക്കുകയാണ്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ചിത്രം ലൈക് ചെയ്തു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86898/rima-kallingal-looks-gorgeous-in-a-dancer-lookdo-you-know-the-reason)