---
title: "ഏറെനാളായി പ്രണയത്തില്‍ ആയിരുന്നു; നടന്‍ ഫഹിം സഹറിന്റെയും നൂറിന്റെയും വിവാഹ നിശ്ചയ വീഡിയോ "
english_title: "Been in love for a long time; Actor Fahim Sahar and Noorin Shereef's engagement video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86890/been-in-love-for-a-long-time-actor-fahim-sahar-and-noorin-shereefs-engagement-video"
published_at: "2022-12-23T21:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5ce96cd0a4_fahim_noorin.jpg"
keywords: []
---

# ഏറെനാളായി പ്രണയത്തില്‍ ആയിരുന്നു; നടന്‍ ഫഹിം സഹറിന്റെയും നൂറിന്റെയും വിവാഹ നിശ്ചയ വീഡിയോ 

> **Lead Summary:** **ചു**രുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നൂറിന്‍ ഷെരീഫ്. ഇപ്പോഴിതാ നടിയുടെ വിവാഹവാര്‍ത്തയാണ് പുറത്തുവന്നത്. നടന്‍ ഫഹിം സഹറും നൂറിനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. വിവാഹനിശ്ചയ ഒരുക്കത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

## Article Content

**ചു**രുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നൂറിന്‍ ഷെരീഫ്. ഇപ്പോഴിതാ നടിയുടെ വിവാഹവാര്‍ത്തയാണ് പുറത്തുവന്നത്. നടന്‍ ഫഹിം സഹറും നൂറിനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. വിവാഹനിശ്ചയ ഒരുക്കത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

[https://www.instagram.com/reel/CmhANTWI-Td/?igshid=NDdhMjNiZDg%3D](https://www.instagram.com/reel/CmhANTWI-Td/?igshid=NDdhMjNiZDg%3D)

എന്നാല്‍ ഇരുവരും ഇതില്‍ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പ്രണയവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പടരുമ്പോഴും രണ്ടുപേരും ഇത് സമ്മതിച്ചിട്ടില്ല. രഹസ്യമായിട്ടാണോ വിവാഹം നടത്തുന്നതെന്നും വാര്‍ത്ത കണ്ടതോടെ ആരാധകര്‍ ചോദിച്ചു.നിരവധി സിനിമയില്‍ നായികയായി അഭിനയിച്ച നൂറിന്‍ അഡാര്‍ ലവ് എന്ന ചിത്രത്തില്‍ നടി അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

ശേഷം നടിയായും സഹനടിയായും ഈ താരം എത്തി . നൂറിന്റെ നിരവധി ചിത്രങ്ങള്‍ ഇനിയും റിലീസ് ചെയ്യാനുണ്ട്.നേരത്തെ തന്റെ വിവാഹത്തെക്കുറിച്ച് നടി സംസാരിച്ചിരുന്നില്ല.

ഫഹിം സഹറുമായി നടി കുറെ കാലമായി പ്രണയത്തിലായിരുന്നു എന്നും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആണ് വിവാഹനിശ്ചയം സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും വാര്‍ത്ത ഇവര്‍ സ്ഥിരീകരിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/86890/been-in-love-for-a-long-time-actor-fahim-sahar-and-noorin-shereefs-engagement-video)