---
title: "ആ കാരണം കൊണ്ട് മലര്‍ന്ന് കിടന്ന് ഉറങ്ങാറില്ല, ലൈറ്റും ഓഫ് ചെയ്യില്ല; തുറന്ന് പറഞ്ഞ് നയന്‍താര"
english_title: "Now Nayanthara's new interview is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86871/now-nayantharas-new-interview-is-going-viral"
published_at: "2022-12-23T19:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5b341cb016_nayanthara.jpg"
keywords: []
---

# ആ കാരണം കൊണ്ട് മലര്‍ന്ന് കിടന്ന് ഉറങ്ങാറില്ല, ലൈറ്റും ഓഫ് ചെയ്യില്ല; തുറന്ന് പറഞ്ഞ് നയന്‍താര

> **Lead Summary:** സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. അമ്മയായതിന് ശേഷവും സിനിമ തിരക്കിലാണ് നയന്‍താര. തന്റെ പുതിയ ചിത്രം കണക്ട് തീയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം നിരവധി അഭിമുഖങ്ങളായിരുന്നു നല്‍കിയത്.

## Article Content

സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. അമ്മയായതിന് ശേഷവും സിനിമ തിരക്കിലാണ് നയന്‍താര. തന്റെ പുതിയ ചിത്രം കണക്ട് തീയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം നിരവധി അഭിമുഖങ്ങളായിരുന്നു നല്‍കിയത്.

അത്തരത്തില്‍ ഒരു അഭിമുഖത്തിനിടെ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രേതത്തെ പേടിയില്ലെങ്കിലും സൂപ്പര്‍ നാച്ചുറല്‍ പവറുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് എന്നാണ് നയന്താര പറയുന്നത്. താന്‍ മലര്‍ന്ന് കിടന്ന് ഉറങ്ങാറില്ലെന്നും നടി പറഞ്ഞു. ചെറുപ്പത്തില്‍ എപ്പോഴോ ആരോ പറഞ്ഞതാണ്, മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ പ്രേതങ്ങള്‍ക്ക് ആക്രമിക്കാന്‍ എളുപ്പമാണ്.

അങ്ങനെ ചരിഞ്ഞ് കിടന്ന് ഉറങ്ങി തുടങ്ങിയതാണ്. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാന്‍ പറ്റിയില്ലെന്നും നടി പറഞ്ഞു.ചരിഞ്ഞോ, കമഴ്‌ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത് എന്നും നയന്താര പറയുന്നു. ഹൊറര്‍ ചിത്രങ്ങള്‍ ധാരാളം കാണുന്ന ആളാണ് താന്‍.

കല്യാണത്തിന് മുമ്പ് റൂം എല്ലാം അടച്ച് കുറ്റിയിട്ട് ഒറ്റയ്ക്കിരുന്ന ഹൊറര്‍ ചിത്രങ്ങള്‍ കാണാറുണ്ട്. ആ ഒരു ഫീലോടു കൂടെ കാണുന്നതിലാണ് രസം. ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുന്ന ആളാണെങ്കിലും, രാത്രി ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്താല്‍ പേടിയാണ്.

ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത് എന്നും നടി പറയുന്നു. നടിയുടെ രഹസ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വയസ്സ് കുറേ ആയെങ്കിലും ഇപ്പോഴും കുഞ്ഞ് കുഞ്ഞുങ്ങളുടെ മനസ്സാണല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86871/now-nayantharas-new-interview-is-going-viral)