---
title: "ഞാന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവളാണ്, ഞാന്‍ പെര്‍ഫെക്ട് അല്ല; സമാന്ത"
english_title: "I embrace change, I am not perfect; Samantha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8687/i-embrace-change-i-am-not-perfect-samantha"
published_at: "2021-11-03T13:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61823f8ead9d8_.jpg"
keywords: []
---

# ഞാന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവളാണ്, ഞാന്‍ പെര്‍ഫെക്ട് അല്ല; സമാന്ത

> **Lead Summary:** കഴിഞ്ഞ മാസമാണ് സമാന്തയും നാഗചൈതന്യയും തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ആരാധകരെ അറിയിക്കുന്നത്. വിവാഹ മോചന വാര്‍ത്ത പങ്കവച്ച് ഒരുമാസം തികയുമ്പോള്‍ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സമാന്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

## Article Content

കഴിഞ്ഞ മാസമാണ് സമാന്തയും നാഗചൈതന്യയും തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ആരാധകരെ അറിയിക്കുന്നത്. വിവാഹ മോചന വാര്‍ത്ത പങ്കവച്ച് ഒരുമാസം തികയുമ്പോള്‍ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സമാന്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രത്തില്‍ ഒരു സ്ത്രീയേയും ആകാശത്തേയും പറക്കുന്ന കിളികളേയുമാണ് കാണാന്‍ സാധിക്കുന്നത്. ഞാന്‍ കരുത്തയാണ്, ഞാന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവളാണ്, ഞാന്‍ പെര്‍ഫെക്ട് അല്ല, പക്ഷെ ഞാന്‍ പൂര്‍ണമായും ഞാന്‍ തന്നെയാണ്, ഞാന്‍ തോറ്റ് മടങ്ങില്ല, ഞാന്‍ സ്നേഹിക്കുന്നവളാണ്, ഞാന്‍ നിശ്ചയ ദാര്‍ഢ്യമുള്ളവളാണ്, ഞാന്‍ ധീരയാണ്, ഞാന്‍ മനുഷ്യനാണ്, ഞാന്‍ പോരാളിയാണ് എന്ന വാചകങ്ങ ളാണ് താരം പങ്കുവച്ചിരിക്കുന്നത്. മൈ മമ്മ സെഡ് എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്.

നേരത്തെ സമാന്ത പങ്കുവച്ച പോസ്റ്റിലെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. കൂട്ടുച്ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് വിട്ടു കൊടുക്കുന്നതാണെന്ന വാചകങ്ങളായിരുന്നു താരം പങ്കുവച്ചത്. ഒക്ടോബര്‍ രണ്ടിനായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സമാന്തയും നാഗ ചൈതന്യയും ആരാധകരുമായി പങ്കവെക്കന്നത്.

തങ്ങള്‍ ഇനി മുതല്‍ ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്നും എന്നാല്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/8687/i-embrace-change-i-am-not-perfect-samantha)