വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശാലു മേനോന്‍. ഇപ്പോഴിത നടൻ ദിലീപിനെ കുറിച്ച് ശാലു മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലു മേനോൻ നടൻ ദിലീപിനെ കുറിച്ച് സംസാരിച്ചത്.
തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ദിലീപെന്നും അതിനാൽ അദ്ദേഹത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ വിശ്വസിക്കുന്നില്ലെന്നും ശാലു മേനോൻ വ്യക്തമാക്കി. 'ഞാനിതൊന്നും പൂർണ്ണമായി വിശ്വസിക്കുന്നില്ല. കാരണം നമുക്ക് അറിയാം.' 'എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്.

ഞാനും പത്ത് നാൽപ്പത്തൊമ്പത് ദിവസം ജയിലിൽ കിടന്നതാണ്. എന്തിന്റെ പേരിലാണ് എന്താണ് സത്യാവസ്ഥയെന്ന് അറിയാതെയാണ് ജയിലിൽ കിടന്നത്. എന്ന് പറഞ്ഞത് പോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങൾ. എന്നോട് പലരും ദിലീപേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ എനിക്കറിയില്ല.'
'ഞാൻ ഒന്നും പറയില്ലെന്നാണ് പറഞ്ഞത്. ഞാൻ ദിലീപേട്ടന്റെ കൂടെ പടം ചെയ്തതാണ്. സിനിമയുടെ പേരൊന്നും പറയാൻ പറ്റില്ല. ഞാൻ അഭിനയത്തിലേക്ക് വന്ന സമയത്തായിരുന്നു. ഞാൻ ആ പടത്തിൽ മൂന്ന് നാല് സീൻ അഭിനയിച്ച ശേഷം തിരിച്ച് പോന്നു.' 'ആ സമയത്ത് തിരിച്ച് വരേണ്ട ഒരു സാഹചര്യം എനിക്ക് വന്നു. പിന്നീട് ഞാൻ ചെയ്ത കഥാപാത്രം വേരൊരു ആർട്ടിസ്റ്റ് എനിക്ക് വേണ്ടി ചെയ്തു. പക്ഷെ എന്നാലും എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ദിലീപേട്ടൻ.

'ദിലീപേട്ടന്റെ പടങ്ങളാണ് ഞാൻ കൂടുതൽ കാണാറുള്ളത്. പുള്ളിയെ അടുത്തറിയില്ല. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇഷ്യൂസ് വന്ന ശേഷം നമുക്ക് അങ്ങനെ ഒരാളെ തറപ്പിച്ച് കുറ്റം പറയാൻ പറ്റില്ല.' 'പലരും പലതും പറയുന്നുണ്ട്... റൂമേർസ് വരുന്നുണ്ട്.
പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങൾ. ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ഞാൻ കണ്ടിടത്തോളം സംസാരിച്ചിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല.' 'പിന്നെ ബാക്കി കോടതിയിൽ ഇരിക്കുവല്ലേ....' ശാലു മേനോൻ പറഞ്ഞു.
Content Highlight: Some things that Shalu Menon said about actor Dileep are going viral.

































