എനിക്ക് ഒരു പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും വേഷം ചെയ്യണമെന്നുണ്ട്’; ഗായത്രി സുരേഷ്

എനിക്ക് ഒരു പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും വേഷം ചെയ്യണമെന്നുണ്ട്’; ഗായത്രി സുരേഷ്
2021-11-03T13:04:00 | By Susmitha Surendran

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ് . കുറച്ച് ദിവസങ്ങളായി താരത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത് . താരത്തിന്റെ വാഹനാപകടവും തുടര്‍ന്നുണ്ടായ ട്രോളുകളെല്ലാം സോഷ്യല്‍ മീഡിയയകളില്‍ വൈറലായിരുന്നു. ഇപോഴിതാ തന്റെ അഭിനയമോഹങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്. തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള ചില കഥാപാത്രങ്ങള്‍ ഉണ്ടെന്ന് നടി വ്യക്തമാക്കുന്നു.

പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും റോള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നു. ഗായത്രിയുടെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയായ ‘എസ്‌കേപി’ന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേയാണ് ഗായത്രി തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച് ഒരു യുട്യൂബ് ചാനലിനോട് തുറന്നു പറഞ്ഞത്.

എനിക്കൊരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട്. സാധാ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്‌നം കൊണ്ട് ലോകത്തിന്  തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമുണ്ട്’, ഗായത്രി പറയുന്നു.

മിസ് കേരള പട്ടം നേടി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയും തുടര്‍ന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറുകയും ചെയ്ത നടിയാണ് ഗായത്രി സുരേഷ്. അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അത് താന്‍ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി.

Content Highlight: I want to play the role of a prostitute and a princess'; Gayatri Suresh

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup