---
title: "മുപ്പത് കിലോയുള്ള ബര്‍ഗര്‍ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ"
english_title: "Have you seen a thirty kilo burger? The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86829/have-you-seen-a-thirty-kilo-burger-the-video-went-viral"
published_at: "2022-12-23T12:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a558667a9cd_viral.jpg"
keywords: []
---

# മുപ്പത് കിലോയുള്ള ബര്‍ഗര്‍ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

> **Lead Summary:** ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം ആരാധകരേറെയാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്തുന്നത്. ഇവയില്‍ പലതും നമ്മളില്‍ കൗതുകമുണര്‍ത്തുന്നതിനൊപ്പം തന്നെ കൊതിപ്പിക്കാറുമുണ്ടായിരിക്കും.

## Article Content

ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം ആരാധകരേറെയാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്തുന്നത്. ഇവയില്‍ പലതും നമ്മളില്‍ കൗതുകമുണര്‍ത്തുന്നതിനൊപ്പം തന്നെ കൊതിപ്പിക്കാറുമുണ്ടായിരിക്കും.

ഇവിടെയിതാ കൗതുകമുണര്‍ത്തുന്ന ഒരു ഫുഡ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുപ്പത് കിലോയുള്ള ഒരു ഭീമന്‍ ബര്‍ഗറിന്‍റെ വീഡിയോ ആണ് ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. പഞ്ചാബിലെ ഒരു ബര്‍ഗര്‍ ഔട്ട്ലറ്റില്‍ ആണ് 30 കിലോയുള്ള ബര്‍ഗര്‍ ലഭിക്കുന്നത്.

അമൃത്സര്‍ സ്വദേശിയായ ഫുഡ് ബ്ലോഗര്‍ ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഇന്ത്യയിലെ ഏറ്റവും വലിയ ബര്‍ഗര്‍' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പഞ്ചാബിലെ ഹോഷിയാപൂര്‍ എന്ന സ്ഥലത്തുള്ള സിക്സ്10 ബര്‍ഗര്‍ എന്ന ഔട്ട്ലറ്റിലാണ് ഈ ഭീമന്‍ ബര്‍ഗര്‍ അവതരിപ്പിക്കുന്നത്.

12 കിലോ ബണ്‍, 16 കിലോ പച്ചക്കറികള്‍, 5-6 കിലോ സോസുകള്‍, 1 കിലോ പനീര്‍, 5-6 കിലോ ടിക്കി എന്നിവയടങ്ങിയതാണ് ഈ ഭീമന്‍ ബര്‍ഗര്‍. രണ്ട് മില്യണില്‍ അധികം വ്യൂവ്സാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.

ഈ ഫാമിലി പാക്ക് ബര്‍ഗര്‍ എങ്ങനെ കഴിക്കും എന്നാണ് ചിലര്‍ ചോദിക്കുന്നത്. സംഭവം ഇഷ്ടപ്പെട്ടില്ല എന്നാണ് ബര്‍ഗര്‍ പ്രേമികള്‍ തന്നെ പറയുന്നത്. കഴിക്കാന്‍ പറ്റുന്ന അളവില്‍ നല്ല ഗുണനിലവാരത്തില്‍ ഇവ തയ്യാറാക്കൂ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86829/have-you-seen-a-thirty-kilo-burger-the-video-went-viral)