---
title: "കരിയര്‍ വെച്ച് നോക്കുമ്പോള്‍ പ്രശ്‌നമുള്ളതായി തോന്നുന്നില്ല; സോന ഹെയ്ഡന്‍"
english_title: "Now the actress has shared her views about the film industry."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86804/now-the-actress-has-shared-her-views-about-the-film-industry"
published_at: "2022-12-23T10:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a53cf3379fa_sena.jpg"
keywords: []
---

# കരിയര്‍ വെച്ച് നോക്കുമ്പോള്‍ പ്രശ്‌നമുള്ളതായി തോന്നുന്നില്ല; സോന ഹെയ്ഡന്‍

> **Lead Summary:** തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന നടിയാണ് സോന ഹെയ്ഡന്‍. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന സോന മലയാളത്തിലും ചുരുക്കം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

## Article Content

തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തിരുന്ന നടിയാണ് സോന ഹെയ്ഡന്‍. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന സോന മലയാളത്തിലും ചുരുക്കം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നടി എന്നതിനൊപ്പം നിര്‍മാതാവും ബിസിനസു്കാരിയുമാണ് സോന. 2010 ലെ മികച്ച സംരഭകയ്ക്കുള്ള അവാര്‍ഡും സോനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാരംഗത്തേക്കുറിച്ചുള്ള തന്റെ കാഴ്്ച്ചപ്പാടുകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. എങ്ങനെ അതിജീവിക്കാമെന്ന് സിനിമയിലൂടെ പഠിച്ചുവെന്നും ആരെയും വിശ്വസിക്കരുതെന്ന വലിയ പാഠം സിനിമയാണ് തനിക്ക് തന്നതെന്നും സോന പറയുന്നു.

**

സോനയുടെ വാക്കുകള്‍ **

സിനിമയിലേക്ക് വരുന്ന പുതിയ കുട്ടികളിലെ പ്രവണത എന്തെന്നാല്‍ കഷ്ടപ്പെട്ട് നായയെ പോലെ ജോലി ചെയ്ത് ഉയര്‍ന്ന് വരും. എന്നാല്‍ പ്രശസ്തി വന്ന ശേഷം ഞാനെന്ന ഭാവം വരും.

, ആദ്യ സിനിമയില്‍ ഹാഫ് സാരി ഉടുത്ത് ഗ്ലാമറസ് രംഗം ഉണ്ടായിരുന്നു. അങ്ങനെയാണ് ഗ്ലാമറസ് ആയി തുടങ്ങുന്നത്. അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്’പക്ഷെ കുറ്റ ബോധമാണോ എന്നെനിക്ക് ഉറപ്പില്ല. കാരണം ഇന്ന് സോനയെ അറിയുന്നത് അതിലൂടെ കൂടെയും ആണല്ലോ.

വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട്. കരിയര്‍ വെച്ച് നോക്കുമ്പോള്‍ പ്രശ്‌നമുള്ളതായി തോന്നുന്നില്ല,’ സോന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86804/now-the-actress-has-shared-her-views-about-the-film-industry)