---
title: "തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും ; ഡോഗ് ലവറായ യുവാവിന്റെ വീഡിയോ "
english_title: "Christmas gifts and food for stray dogs; Video of a young man who is a dog lover"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86768/christmas-gifts-and-food-for-stray-dogs-video-of-a-young-man-who-is-a-dog-lover"
published_at: "2022-12-23T00:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4a63dac67b_dog_lvr.jpg"
keywords: []
---

# തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും ; ഡോഗ് ലവറായ യുവാവിന്റെ വീഡിയോ 

> **Lead Summary:** **ദി**വസവും സാമൂഹിക മാധ്യമത്തില്‍ പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് പ്രത്യക്ഷപെടാറുള്ളത് . അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും നല്‍കുന്ന ഒരു ഡോഗ് ലവറിനെ ആണ് വീഡിയോയില്‍ കാണുന്നത്.

## Article Content

**ദി**വസവും സാമൂഹിക മാധ്യമത്തില്‍ പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് പ്രത്യക്ഷപെടാറുള്ളത് . അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും നല്‍കുന്ന ഒരു ഡോഗ് ലവറിനെ ആണ് വീഡിയോയില്‍ കാണുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. തായ്ലാന്‍റിലെ തെരുവുനായ്ക്കൾക്കായി തന്‍റെ വാഹനം നിറയെ ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവുമായി പോകുന്ന യുവാവിനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാനായി തെരുവുനായ്ക്കൾ വാഹനത്തിന്‍റെ അരികില്‍ എത്തുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/86768/christmas-gifts-and-food-for-stray-dogs-video-of-a-young-man-who-is-a-dog-lover)