---
title: "റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നില്‍ കടുവ; പിന്നീട് സംഭവിച്ചത്... "
english_title: "Tiger in front of bikers on road"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86766/tiger-in-front-of-bikers-on-road"
published_at: "2022-12-22T23:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4a228895bd_kaduva.jpg"
keywords: []
---

# റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നില്‍ കടുവ; പിന്നീട് സംഭവിച്ചത്... 

> **Lead Summary:** **നി**രവധി വീഡിയോകളാണ് ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. എന്നാല്‍ വന്യജീവികളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഇവിടെ ഇതാ ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാര്‍ ഒരു കടുവയുടെ മുന്നില്‍ വന്നുപെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

**നി**രവധി വീഡിയോകളാണ് ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. എന്നാല്‍ വന്യജീവികളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഇവിടെ ഇതാ ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാര്‍ ഒരു കടുവയുടെ മുന്നില്‍ വന്നുപെടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വനത്തിന് നടുവില്‍ വച്ചാണ് സംഭവം നടക്കുന്നത്. രണ്ട് യാത്രക്കാര്‍ അതിവേഗത്തില്‍ ബൈക്ക് ഓടിച്ച് പോകുമ്പോഴാണ് മുന്നില്‍ ഒരു കടുവയെ കാണുന്നത്. കടുവയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി യാത്രക്കാര്‍ പതുക്കെ പിന്നോട്ടെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

https://twitter.com/i/status/1605591075917549568

കടുവയെ കണ്ട് രക്ഷപ്പെടാനായി ബൈക്ക് പതുക്കെ പിന്നോട്ടെടുത്ത സമയം, മറ്റൊരു കാറും പിന്നോട്ടെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കാറിനുള്ളില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86766/tiger-in-front-of-bikers-on-road)