---
title: "ഉലകനായകൻ കമൽഹാസനൊപ്പം നിൽക്കുന്ന ഈ കുട്ടി ആരാണ് എന്ന് മനസ്സിലായോ? വീഡിയോ"
english_title: "Now his latest video is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86743/now-his-latest-video-is-going-viral"
published_at: "2022-12-22T21:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a48014ed049_kamalahasan.jpg"
keywords: []
---

# ഉലകനായകൻ കമൽഹാസനൊപ്പം നിൽക്കുന്ന ഈ കുട്ടി ആരാണ് എന്ന് മനസ്സിലായോ? വീഡിയോ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കമലഹാസൻ. തമിഴ് സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും തമിഴ് സിനിമയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാൾ അല്ല ഇദ്ദേഹം. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കമലഹാസൻ. തമിഴ് സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും തമിഴ് സിനിമയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാൾ അല്ല ഇദ്ദേഹം. 

ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു പൊതു പരിപാടിക്ക് എത്തിയത് ആയിരുന്നു ഇദ്ദേഹം.

**

അപ്പോൾ ഇദ്ദേഹത്തിൻറെ അടുത്തുകൂടെ പോകുകയായിരുന്ന ഒരു കുട്ടി ഇദ്ദേഹത്തെ കണ്ടു നിൽക്കുകയും ഇദ്ദേഹത്തിനോട് സൗഹൃദം സ്ഥാപിക്കുവാനും ശ്രമിക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഉടനെതന്നെ കമൽഹാസൻ കുട്ടിയെ അടുത്തേക്ക് വിളിച്ചിരുത്തി അടുത്തിരിക്കുകയാണ്.

ഈ കുട്ടിയുടെ അച്ഛൻ തന്നെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കമൽഹാസൻ എന്ന വ്യക്തിക്ക് കാന്തശക്തിയുണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ് എന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്.

പൊതുവേ ആരുടെ അടുത്തേക്കും അങ്ങനെ പോവാത്ത തൻറെ മകൻ കമൽഹാസനെ കണ്ടപ്പോൾ അടുത്തു ചെല്ലുകയും അവർ പെട്ടെന്ന് തന്നെ സൗഹൃദത്തിൽ ആവുകയും ചെയ്തു എന്നാണ് ഈ കുട്ടിയുടെ പിതാവ് പറയുന്നത്. അതേസമയം മൽഹാർ എന്ന ഈ കുട്ടി ആരാണ് എന്ന് മനസ്സിലായോ?

കോൺഗ്രസ് നേതാക്കളിൽ ഒരാൾ ആയിട്ടുള്ള കെ എസ് ശബരിനാഥൻ ആണ് ഈ കുട്ടിയുടെ പിതാവ്. അതേസമയം ജില്ലാ കളക്ടർ ആയിട്ടുള്ള ദിവ്യ എസ് അയ്യർ ആണ് ഈ കുട്ടിയുടെ അമ്മ. ശബരി നാഥൻ തന്നെയാണ് ഈ കുട്ടിയുടെ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

[https://www.facebook.com/SabarinadhanKS/videos/1596140710819625/?t=19**](https://www.facebook.com/SabarinadhanKS/videos/1596140710819625/?t=19)

അതേസമയം ഈ കുട്ടിയെ എടുത്തുകൊണ്ട് കുട്ടിയുടെ അമ്മ ഒരു പൊതു പരിപാടിയിൽ പങ്കെടുത്തു എന്നു പറഞ്ഞു നിരവധി വിമർശനങ്ങൾ ആയിരുന്നു നേരിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86743/now-his-latest-video-is-going-viral)