---
title: "മികച്ച പ്രതികരണവുമായി 'പടച്ചോന്റെ കഥകൾ' പ്രിവ്യൂ ഷോ"
english_title: "Patachonte kadhakal preview show received great response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86726/patachonte-kadhakal-preview-show-received-great-response"
published_at: "2022-12-22T19:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4653104089_padachonte_kadhakal.jpg"
keywords: []
---

# മികച്ച പ്രതികരണവുമായി 'പടച്ചോന്റെ കഥകൾ' പ്രിവ്യൂ ഷോ

> **Lead Summary:** പ്രതിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയുടെ പ്രിവ്യൂ ഷോ എറണാകുളം വനിത വിനീത തിയേറ്ററിൽ വെച്ചു നടന്നു .

## Article Content

പ്രതിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയുടെ പ്രിവ്യൂ ഷോ എറണാകുളം വനിത വിനീത തിയേറ്ററിൽ വെച്ചു നടന്നു .

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത് . അന്തോണി, അരുളപ്പാട്, ഉണ്ടംപൊരി വിപ്ലവം, ഗൗരി എന്നീ ചിത്രങ്ങളാണ് പടച്ചോന്റെ കഥകളിൽ ഉൾപ്പെട്ടിരിക്കുന്നത്. 

സംവിധായകൻ ലിയോ തദ്ദേവൂസ്, ആന്റണി സോണി, അഭിനേതാക്കളായ സുധീഷ്, നിഷ സാരഗ്, ബിജു സോപാനം എന്നിവർ ഷോ കാണാൻ എത്തി .

നാല് നവാഗത സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിൽ സുധീഷ്, നിഷ സാരഗ്, ഷെല്ലി , ഡാവിഞ്ചി, ജിയോ ബേബി,വിജിലേഷ്, ബിജു സോപാനം,നീന കുറുപ്പ്,സതീഷ് കുന്നോത്ത്,വി. കെ ബൈജു,കിഷോർ , കബനി,ഷൈനി, ശിവദാസ് കണ്ണൂർ, അർജുൻ സാരഗി, അഭിലാഷ് കോക്കാട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.  ചിത്രം ഡിസംബറിൽ ബുക്ക്‌ മൈഷോയിലൂടെ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/86726/patachonte-kadhakal-preview-show-received-great-response)