മലയാളികൾക്ക് സുപരിചിതനായ നടനാണ് ധ്യാൻ ശ്രീനിവാസൻ . താരത്തിന്റെ എല്ലാ അഭിമുഖങ്ങളും ഇപ്പോൾ വൈറലായിമാറാറുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .
ഉപദേശത്തിന്റെ കാര്യത്തില്‍ അച്ഛന്‍ ശ്രീനിവാസനേക്കാള്‍ മികച്ചയാള്‍ ചേട്ടന്‍ വിനീതാണെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഉപദേശം മാത്രമേയുള്ളു. ജീവിതത്തെ കുറിച്ചാണ് ഉപദേശിക്കാറുള്ളത്. സിനിമയെ കുറിച്ച് അങ്ങനെ വീട്ടില്‍ സംസാരിക്കാറില്ല.

ഒരിക്കല്‍ ഞാന്‍ സിഗരറ്റ് വലിച്ച് വീട്ടില്‍ കയറി വന്നപ്പോള്‍ ഇമോഷണലായൊക്കെ ഉപദേശിച്ചിട്ടുണ്ട്. ഇരുത്തി ഉപദേശിക്കുന്നത് പുള്ളിയാണ്. പുള്ളിയുടെ ചെലവില്‍ ആയത് കൊണ്ട് ഇരുന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്.
‘ഞാന്‍ പുകവലിച്ച് വന്നപ്പോള്‍ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞു. ഇതൊന്നും ചെയ്യാന്‍ പാടില്ല. അച്ഛനെ കണ്ട് നമ്മള്‍ പഠിക്കണ്ടേ എന്നൊക്കെ ആയിരുന്നു. ഞാന്‍ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാന്‍ പാടില്ലെന്ന് പഠിച്ച ആളുമാണ്,’ ധ്യാന്‍ പറഞ്ഞു.

രണ്ടുപേരുടെ അടുത്ത് നിന്നും കടം വാങ്ങിയിട്ടില്ല. കടം എന്ന് പറയുമ്പോള്‍ സ്വാഭാവികമായും തിരിച്ചു കൊടുക്കണമല്ലോ. രണ്ടുപേരും എനിക്ക് വാരി കോരി തന്നിട്ടുണ്ട്. കൂടുതല്‍ അച്ഛന്റെ അടുത്ത് നിന്ന് തന്നെയാണ്. പക്ഷെ രണ്ടുപേരും ഇതിന് കണക്ക് വെച്ചിട്ടുണ്ടായിരുന്നു. ഞാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അത് തിരിച്ചറിഞ്ഞത്.
സന്തോഷവും സങ്കടവും ഒക്കെ രണ്ടുപേരോടും ഷെയര്‍ ചെയ്യാന്‍ പറ്റില്ല. അച്ഛന് നമ്മുടെ സന്തോഷവും സങ്കടവും ഒന്നും ഒരു വിഷയമേ അല്ല. നീ ചത്താലും ഞങ്ങള്‍ സന്തോഷിക്കേയുള്ളു എന്ന സീനാണ്. വിനീത് പിന്നെ നമ്മുടെ സങ്കടത്തില്‍ പങ്കുചേരും. അങ്ങനെയൊക്കെയാണല്ലേ ധ്യാന്‍ എന്ന് പറഞ്ഞ് നമ്മുടെ കൂടെ നിക്കുമെന്ന് തോന്നും. പക്ഷെ പെട്ടെന്ന് ഒരു ഫോണ്‍ വന്നാല്‍ ആ വഴി പോകും. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Dhyan Srinivasan says that brother Vineeth is better than father Srinivasan when it comes to advice.


































