---
title: "മമ്മൂട്ടി നൽകിയ വാച്ച് ഉപയോഗിക്കാൻ പറ്റുന്നില്ല, കാരണം ഇതാണ് ... "
english_title: "But Asif Ali complains that this watch is yet to be used."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86625/but-asif-ali-complains-that-this-watch-is-yet-to-be-used"
published_at: "2022-12-22T12:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4050bc708b_asif_ali.jpg"
keywords: []
---

# മമ്മൂട്ടി നൽകിയ വാച്ച് ഉപയോഗിക്കാൻ പറ്റുന്നില്ല, കാരണം ഇതാണ് ... 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്.

റോഷാക്ക് എന്ന മമ്മൂട്ടി സിനിമയിൽ ഇദ്ദേഹം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ സിനിമയിൽ ഉടനീളം ആസിഫ് അലി മുഖം കാണിക്കുവാതെ ആണ് അഭിനയിച്ചത്. മുഖം ചാക്കിൽ കെട്ടി മറച്ച രൂപത്തിൽ ആയിരുന്നു സിനിമയിൽ കാണിച്ചത്.

ധാരാളം ആളുകൾ ആയിരുന്നു ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇങ്ങനെയൊക്കെ ചെയ്യുവാൻ അസാമാന്യ ഡെഡിക്കേഷൻ വേണമെന്നും മലയാളത്തിലെ മറ്റൊരു യുവതാരവും ഇതുപോലെ ഒരു റിസ്ക് എടുക്കാൻ തയ്യാറാവില്ല എന്നും പലരും കൂട്ടിച്ചേർത്തു.

സിനിമയിൽ ആസിഫ് അലി അഭിനയിച്ചത് പ്രതിഫലം ഒന്നും വാങ്ങാതെയാണ് എന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസ് ആദ്യമായി നിർമ്മിച്ച സിനിമ കൂടിയാണ് റോഷാക്ക്.

ഈ പരിപാടിയിൽ വെച്ച് ആയിരുന്നു മമ്മൂട്ടി ആസിഫ് അലിക്ക് ഒരു സമ്മാനം നൽകിയത്. ഒരു റോളക്സ് വാച്ച് ആയിരുന്നു മമ്മൂട്ടി നൽകിയ സമ്മാനം. എന്നാൽ ഈ വാച്ച് ഇതുവരെ ഉപയോഗിക്കാൻ പറ്റിയിട്ടില്ല എന്നാണ് ആസിഫ് അലി പരാതി പറയുന്നത്.

വാച്ച് ഉപയോഗിച്ചാൽ ഈ വാച്ചിന്റെ കഥ എല്ലാവരോടും പറയേണ്ടി വരും എന്നാണ് ആസിഫ് അലി പറയുന്നത്. മാത്രവുമല്ല വിദേശത്ത് എവിടെയെങ്കിലും പോകുമ്പോൾ ഈ വാച്ച് ഉപയോഗിക്കാം എന്നാണ് കരുതുന്നത് എന്നാണ് താരം തമാശപോലെ പറയുന്നത്. വാച്ചിന്റെ സ്ട്രാപ്പ് പോലും ഇതുവരെ ചെറുതാക്കാൻ പറ്റിയിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/86625/but-asif-ali-complains-that-this-watch-is-yet-to-be-used)