---
title: "'പഠാനി'ലെ പുതിയ ഗാനമെത്തി, ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍"
english_title: "The new song of 'Pathan' hits two million viewers in an hour"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86621/the-new-song-of-pathan-hits-two-million-viewers-in-an-hour"
published_at: "2022-12-22T12:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a401a4e83e4_pathan.jpg"
keywords: []
---

# 'പഠാനി'ലെ പുതിയ ഗാനമെത്തി, ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍

> **Lead Summary:** ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'പഠാനി'ലെ ആദ്യ ഗാനം വിവാദമാകുകയും വൻ ഹിറ്റാകുകയും ചെയ്‍തിരുന്നു. 'പഠാനി'ലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടിരിക്കുകയാണ്. 'കുമ്മേസേ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

## Article Content

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'പഠാനി'ലെ ആദ്യ ഗാനം വിവാദമാകുകയും വൻ ഹിറ്റാകുകയും ചെയ്‍തിരുന്നു. 'പഠാനി'ലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടിരിക്കുകയാണ്. 'കുമ്മേസേ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗാനം പുറത്തിറക്കി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്‍ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം ദീപികയുടെ ബിക്കിനിയുടെ നിറത്തെ ചൊല്ലി വലിയ വിവാദത്തിലായിരുന്നു. ഷാരൂഖ് ഖാൻ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഠാൻ'.'

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86621/the-new-song-of-pathan-hits-two-million-viewers-in-an-hour)