---
title: "കല്യാണം കഴിഞ്ഞ് ഏഴാം ദിവസം അഭിനയിക്കാന്‍ പോയി, പിന്നെ അധികം പോവാനൊന്നും പറ്റിയില്ല; മനസ്സ് തുറന്ന് താരങ്ങൾ "
english_title: "On the seventh day after the wedding I went to act, and then I could not go further; Stars with an open mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86619/on-the-seventh-day-after-the-wedding-i-went-to-act-and-then-i-could-not-go-further-stars-with-an-open-mind"
published_at: "2022-12-22T12:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3fe0637d39_mrudula_vijay_and_yuva_krishna.jpg"
keywords: []
---

# കല്യാണം കഴിഞ്ഞ് ഏഴാം ദിവസം അഭിനയിക്കാന്‍ പോയി, പിന്നെ അധികം പോവാനൊന്നും പറ്റിയില്ല; മനസ്സ് തുറന്ന് താരങ്ങൾ 

> **Lead Summary:** വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് തീരുമാനിച്ചതിന് പിന്നാലെ ആരാധകരെ സ്വന്തമാക്കിയവരാണ് മൃദുല വിജയിയും യുവ കൃഷ്ണയും. വിവാഹത്തിന് ശേഷവും കുഞ്ഞ് വന്നതിന് ശേഷവുമുള്ള കഥകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങളിപ്പോള്‍. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍. മൃദുല ഉടനെ അഭിനയത്തിലേക്ക് എത്തുമോ എന്നതിനടക്കം പലതിനും താരങ്ങള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. 

## Article Content

വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് തീരുമാനിച്ചതിന് പിന്നാലെ ആരാധകരെ സ്വന്തമാക്കിയവരാണ് മൃദുല വിജയിയും യുവ കൃഷ്ണയും. വിവാഹത്തിന് ശേഷവും കുഞ്ഞ് വന്നതിന് ശേഷവുമുള്ള കഥകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങളിപ്പോള്‍. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍. മൃദുല ഉടനെ അഭിനയത്തിലേക്ക് എത്തുമോ എന്നതിനടക്കം പലതിനും താരങ്ങള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. 

'കല്യാണം കഴിഞ്ഞ് ഏഴാമത്തെ ദിവസം മുതല്‍ ഞാന്‍ അഭിനയിക്കാന്‍ പോയെന്നാണ് മൃദുല പറയുന്നത്. ആ കാര്യത്തില്‍ യുവ ഭയങ്കര സപ്പോര്‍ട്ടാണ്. പ്രസവം കഴിഞ്ഞതിന് ശേഷം ഇനി വര്‍ക്കൊക്കെ പതിയെ തുടങ്ങാമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്ന് മൃദുല പറയുമ്പോള്‍ അല്ലെങ്കില്‍ ഞാനൊറ്റയ്ക്ക് സമ്പാദിക്കേണ്ടി വരുമെന്നാണ്', യുവയുടെ മറുപടി. 

'ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന സമയത്ത് മൃദുലയെ പരിചയപ്പെട്ടിട്ടുണ്ട്. ജീവിതസഖിയായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിറ്റുവേഷനൊക്കെ ഒത്തിണങ്ങി വന്നപ്പോള്‍ എല്ലാം അങ്ങനെ സംഭവിച്ചുവെന്നും യുവ പറയുന്നു. ഭാര്യയായതിന് ശേഷം മൃദുലയെ വഴക്ക് പറയേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. വളരെ അപൂര്‍വ്വമെന്നാണ് യുവ സൂചിപ്പിച്ചത്. അതേ സമയം ദേഷ്യപ്പെട്ടാല്‍ മാത്രം എല്ലാം ചെയ്യുന്ന സ്വഭാക്കാരിയാണ് മൃദുലയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന്', അനു പറഞ്ഞു. 

'മൃദുലയ്ക്ക് പൊസസീവ്നെസ് ഉണ്ടോന്ന് അഭിമുഖത്തിനിടെയില്‍ അനു ചോദിച്ചിരുന്നു. 'ഭാര്യയ്ക്ക് പൊസസീവ്നെസ് ഉണ്ടെന്ന് തന്നെയാണ് യുവയുടെ മറുപടിയും. സീരിയലില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ അത്രയൊന്നും വേണ്ട കേട്ടോ, അതിങ്ങനെ ചെയ്താല്‍ മതി, എന്നായിരിക്കും അവള്‍ പറയുന്നത്. അതേ സമയം താന്‍ അഭിനയിക്കുന്ന സമയത്ത് യുവയും ഇതുപോലെ പറഞ്ഞിട്ടുണ്ടെന്ന് നടി കൂട്ടിച്ചേര്‍ക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും പൊസസീവ്നെസ് ഫീല്‍ ചെയ്യാറുണ്ടെന്ന്', താരങ്ങള്‍ പറയുന്നു. 

'കല്യാണം കഴിഞ്ഞ് ഏഴാം ദിവസം അഭിനയിക്കാന്‍ പോയി. മാത്രമല്ല ഞങ്ങളുടെ ഹണിമൂണ്‍ ഗുരുവായൂരമ്പലത്തില്‍ ആയിരുന്നുവെന്ന് യുവ പറയുന്നു. ഹണിമൂണിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് അതെന്ന് അനുവും അഭിപ്രായപ്പെട്ടു. കാരണം അത്രയും ഭക്തിസാന്ദ്രമായ സ്ഥലമാണല്ലോ', എന്നും അനു പറയുന്നു. 

'വിവാഹം കഴിഞ്ഞ ഉടനെ ഗുരുവായൂരിലേക്കാണ് പോയത്. അവിടുന്ന് മൂന്നാറും കാന്തല്ലൂരും പോയി. പിന്നെ അധികം പോവാനൊന്നും പറ്റിയില്ല. ജനുവരിയില്‍ ഗോവയില്‍ പോവാന്‍ വേണ്ടി എല്ലാം പ്ലാന്‍ ചെയ്യുകയും ബുക്കിങ് വരെ നടത്തുകയും ചെയ്തു. ഞങ്ങളുടെ കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അങ്ങനെ പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് മൃദുല ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇതോടെ സുഹൃത്തുക്കള്‍ ഞങ്ങളെ വിളിക്കാത്ത തെറിയൊന്നുമില്ലെന്ന്', യുവ പറയുന്നു. 

'ഇനി വാവയെയും കൊണ്ട് യാത്രകള്‍ ചെയ്യണം. ആദ്യം വര്‍ക്കലയിലേക്ക് പോയി നോക്കി. പുറത്തിറങ്ങി കഴിഞ്ഞാല്‍ അവള്‍ കരയും. മൃദുലയുടെ നേരെ തിരിച്ചുള്ള സ്വഭാവമാണ് ധ്വനി ബേബിയ്ക്ക്. വീട്ടില്‍ നില്‍ക്കുന്നതാണ് അവളെ ഹാപ്പിയാക്കുന്നതെന്ന'് താരങ്ങള്‍ സൂചിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/86619/on-the-seventh-day-after-the-wedding-i-went-to-act-and-then-i-could-not-go-further-stars-with-an-open-mind)