കഴിഞ്ഞ ദിവസമായിരുന്നു ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വീടിന്റെ മുകളിലത്തെ നിലയിലാണ് ആശ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയായിരുന്നു. എന്നാല്‍ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി വ്യാജവാര്‍ത്തകളും വരികയുണ്ടായി. ഇപ്പോഴിതാ ആ വാര്‍ത്തകളൊക്കെ നിരസിക്കുകയാണ് താരത്തിന്റെ അയൽവാസികൾ.
ഉല്ലാസിന്റേത് സന്തോഷമായി പോകുന്ന വീടാണെന്നും അവിടെ വഴക്കോ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഉല്ലാസ് ഒരു പ്രശ്‌നക്കാരന്‍ അല്ല. രാത്രി ഒന്നരയ്ക്കാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

വണ്ടി ഇല്ലാത്തതുകൊണ്ട് ഇതുവഴി നടന്നു പോകുകയായിരുന്നു.ഫോണില്‍ ഭാര്യയോടായി എടീ ഞാന്‍ അങ്ങോട്ട് വരുവാണ് എന്ന് പറയുന്നുണ്ടായിരുന്നുവെന്നും അയല്‍വാസി പറയുന്നുണ്ട്. ഉല്ലാസ് വീടെത്തി ചോറ് കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് ആശ മുകളിലെ നിലയിലേക്ക് കയറി പോകുന്നതെന്നും അല്‍വാസി പറയുന്നു.
ആശയെ തിരക്കി നടന്നെങ്കിലും കാണാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അയല്‍വാസി പറയുന്നു. ചില വ്യാജ വാര്‍ത്തകള്‍ പോലെ അല്ല സംഭവിച്ചത്. അതേസമയം, ഉല്ലാസിനെ തകര്‍ക്കുക എന്നതാണ് ചിലര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ചില അയല്‍വാസികള്‍ പറയുന്നുണ്ട്.
എന്നെയും എന്റെ മക്കളെയും ഓര്‍ത്തില്ലല്ലോടീ എന്ന് പറഞ്ഞുകൊണ്ടാണ് ഉല്ലാസ് കരഞ്ഞതെന്നും അയല്‍വാസി ഓര്‍ക്കുന്നുണ്ട്. മോന്റെ പിറന്നാള്‍ പാര്‍ട്ടി നടന്നത് പതിനെട്ടാം തീയതി ആയിരുന്നു. ഉല്ലാസ് വന്നതിനു ശേഷം നല്ല രീതിയില്‍ ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.

വാര്‍ത്തകളില്‍ വരുംപോലെയുള്ള കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നുണ്ട്. നേരത്തെ ഉല്ലാസിന്റെ ഭാര്യയുടെ അച്ഛനും ഇക്കാര്യം പറഞ്ഞിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ആശയുടെ അച്ഛന്‍ പറഞ്ഞത്.
വ്യാജവാര്‍ത്തകള്‍ കാണുമ്പൊള്‍ ഒരുപാട് വിഷമം ഉണ്ട്. നല്ല കുടുംബം ആണ്, ഉല്ലാസും ഭാര്യയും എല്ലാവരോടും ഇടപെടാന്‍ ഒക്കെ നല്ല മനസ്സ് ഉള്ളവര്‍ ആയിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ഉല്ലാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹം ഒരു കലാകാരന്‍ ആണ്. വളരെ കഷ്ടപെട്ടിട്ടാണ് ഇന്ന് ഇവിടെ വരെ എത്തിയത്.
അങ്ങനെ കഷ്ടപ്പെട്ട് ഈ നിലയില്‍ എത്തിയ ഒരാള്‍ മോശമായി ഒന്നും ചെയ്യില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. ഒരു പാവം കൊച്ചായിരുന്നു ആശ. ആ കുടുംബം പോയെന്നേ പറയാന്‍ ആകൂ. ഞങ്ങള്‍ക്ക് അതാണ് സങ്കടം. ഇങ്ങനെ ഒരു സംഭവം നടക്കേണ്ട വീടല്ല ഉല്ലാസിന്റേത്. പല വാര്‍ത്തകളിലും ഇല്ലാത്തകാര്യങ്ങള്‍ ആണ് പറയുന്നത്. ഇതൊക്കെ കാണുമ്പൊള്‍ ഞങ്ങള്‍ക്കും സങ്കടമാണെന്നും അയല്‍വാസികള്‍ പറയുന്നു. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് അയല്‍വാസികള്‍ പ്രതികരിച്ചത്.
Content Highlight: Neighbors say Ullas's is a happy home and there have been no fights or other problems


































