---
title: "മോഹൻലാലിനൊപ്പം പാചക പരീക്ഷണങ്ങളുമായി പ്രണവ്, ഫോട്ടോകള്‍ വൈറൽ "
english_title: "The new photo shared by Pranav Mohanlal is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86606/the-new-photo-shared-by-pranav-mohanlal-is-going-viral"
published_at: "2022-12-22T11:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3f2e4530c7_mohanlalan_and_pranav_mohanlal.jpg"
keywords: []
---

# മോഹൻലാലിനൊപ്പം പാചക പരീക്ഷണങ്ങളുമായി പ്രണവ്, ഫോട്ടോകള്‍ വൈറൽ 

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹൻലാല്‍. നടൻ മോഹൻലാലിന്റെ മകൻ എന്ന നിലയില്‍ ആദ്യം പരിചിതനായ പ്രണവ് ഇന്ന് വിജയനായകനാണ്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹൻലാല്‍. നടൻ മോഹൻലാലിന്റെ മകൻ എന്ന നിലയില്‍ ആദ്യം പരിചിതനായ പ്രണവ് ഇന്ന് വിജയനായകനാണ്.

പ്രണവ് മോഹൻലാല്‍ പങ്കുവെയ്‍ക്കുന്ന യാത്രാ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അച്ഛൻ മോഹൻലാലിന്റെ പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സിനിമാ തിരക്കുകളില്‍ നിന്ന് മാറി പ്രണവ് കുറച്ചു നാളായി യാത്രയിലായിരുന്നു. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയിലാണ് എന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു.

[**https://www.instagram.com/mollywoodking/?utm_source=ig_embed&ig_rid=669f6606-b1b5-4da1-9ab2-f22f8e3e4f52**](https://www.instagram.com/mollywoodking/?utm_source=ig_embed&ig_rid=669f6606-b1b5-4da1-9ab2-f22f8e3e4f52)

ആളിപ്പോളൊരു തീര്‍ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായൊക്കെ യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യൻ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86606/the-new-photo-shared-by-pranav-mohanlal-is-going-viral)