---
title: "നടൻ സായികുമാറും ബിന്ദു പണിക്കരും ലണ്ടനിൽ, എന്തിനാണ് ഇവർ ലണ്ടനിലേക്ക് പോയത് എന്നറിയുമോ? "
english_title: "Actor Saikumar and Bindu Panicker in London, do you know why they went to London?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86602/actor-saikumar-and-bindu-panicker-in-london-do-you-know-why-they-went-to-london"
published_at: "2022-12-22T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3f089bbce3_sayikumar.jpg"
keywords: []
---

# നടൻ സായികുമാറും ബിന്ദു പണിക്കരും ലണ്ടനിൽ, എന്തിനാണ് ഇവർ ലണ്ടനിലേക്ക് പോയത് എന്നറിയുമോ? 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ബിന്ദു പണിക്കർ. ഇവരുടെ മകളാണ് കല്യാണി. ഇവർ ലണ്ടനിലെ ഒരു കോളേജിൽ ആണ് പഠിക്കുന്നത്. ഗാർഡൻ ബ്ലൂ കോളേജിൽ ആണ് ഇവർ പഠിക്കുന്നത്. ഇവിടെ ഫ്രഞ്ച് പാചക കല ആണ് ഇവർ പഠിക്കുന്നത്. കഴിഞ്ഞവർഷമായിരുന്നു ഇവർ ലണ്ടനിലേക്ക് പോയത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ബിന്ദു പണിക്കർ. ഇവരുടെ മകളാണ് കല്യാണി. ഇവർ ലണ്ടനിലെ ഒരു കോളേജിൽ ആണ് പഠിക്കുന്നത്. ഗാർഡൻ ബ്ലൂ കോളേജിൽ ആണ് ഇവർ പഠിക്കുന്നത്. ഇവിടെ ഫ്രഞ്ച് പാചക കല ആണ് ഇവർ പഠിക്കുന്നത്. കഴിഞ്ഞവർഷമായിരുന്നു ഇവർ ലണ്ടനിലേക്ക് പോയത്.

പഠനത്തിനു വേണ്ടി ആയിരുന്നു ലണ്ടനിലേക്ക് പോയത്. മകളെ യാത്രയാക്കുന്ന ബിന്ദു പണിക്കരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു അന്ന്. ഇപ്പോൾ ബിന്ദു പണിക്കർ ലണ്ടനിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. എന്നാൽ ഒറ്റയ്ക്ക് അല്ല താരം പോയത്. നടിയുടെ ഒപ്പം ആരാണ് ഉള്ളത് എന്ന് അറിയുമോ?

 ഭർത്താവ് സായികുമാർ തന്നെയാണ് ഇവരുടെ ഒപ്പം ഉള്ളത്. ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടിയാണ് ഇരുവരും ഇപ്പോൾ പോയിരിക്കുന്നത്. ഇതുകൂടാതെ മകളെ കാണുക എന്ന ഒരു ഉദ്ദേശം കൂടിയുണ്ട്.  ലണ്ടനിൽ നിന്നുമുള്ള ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

മകൾ കല്യാണി തന്നെയാണ് ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

ധാരാളം ആളുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. അതേസമയം എപ്പോഴാണ് അച്ഛൻറെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമ മേഖലയിലേക്ക് കല്യാണിയും എത്തുന്നത് എന്നാണ് മലയാളികൾ ഇപ്പോൾ ആകാംക്ഷയോടെ ചോദിച്ചു കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86602/actor-saikumar-and-bindu-panicker-in-london-do-you-know-why-they-went-to-london)