---
title: "ഷാരൂഖ് - ദീപിക പത്താന്‍ രണ്ടാം ഗാനം ഇന്ന്"
english_title: "Shahrukh - Deepika Pathan 2nd song today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86580/shahrukh-deepika-pathan-2nd-song-today"
published_at: "2022-12-22T08:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3cf0e2ee82_deepika.jpg"
keywords: []
---

# ഷാരൂഖ് - ദീപിക പത്താന്‍ രണ്ടാം ഗാനം ഇന്ന്

> **Lead Summary:** **ഷാ**രൂഖ് ഖാന്‍ - ദീപിക പദുകോണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പത്താന്‍ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും. ത്സൂമേ ജോ പഠാന്‍ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്.

## Article Content

**ഷാ**രൂഖ് ഖാന്‍ - ദീപിക പദുകോണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പത്താന്‍ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും. ത്സൂമേ ജോ പഠാന്‍ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്.

ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരില്‍ വന്‍ വിവാദം നിലനില്‍ക്കെയാണ് രണ്ടാമത്തെ ഗാനം എത്തുന്നത്. അതീവ ഗ്ളാമറസ് നിറഞ്ഞതാണ് പുതിയ ഗാനവും എന്നാണ് റിപ്പോര്‍ട്ട്.

സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ആക്‌ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണ്. ജോണ്‍ എബ്രഹാം, ഡിപിള്‍ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണെ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം കൂടിയാണ് പത്താന്‍. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യും. അതേസമയം അറ്റ്‌ലിയുടെ ജവാന്‍, രാജ്‌കുമാര്‍ ഹിറാനിയുടെ സങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/86580/shahrukh-deepika-pathan-2nd-song-today)