---
title: "സ്വന്തം താടി അലങ്കരിച്ച്  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി യുഎസ് സ്വദേശി"
english_title: "A US native has won the Guinness World Record by decorating his own beard"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86579/a-us-native-has-won-the-guinness-world-record-by-decorating-his-own-beard"
published_at: "2022-12-22T08:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3cc181c071_viral.jpg"
keywords: []
---

# സ്വന്തം താടി അലങ്കരിച്ച്  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി യുഎസ് സ്വദേശി

> **Lead Summary:** **ക്രി**സ്മസ് തൊട്ടടുത്തെത്തിയതോടെ എല്ലാവരും ക്രിസ്മസ് ട്രീ ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷമാക്കാന്‍ റെഡിയായിരിക്കുകയാണ്.

## Article Content

**ക്രി**സ്മസ് തൊട്ടടുത്തെത്തിയതോടെ എല്ലാവരും ക്രിസ്മസ് ട്രീ ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷമാക്കാന്‍ റെഡിയായിരിക്കുകയാണ്.

അതിനിടെയാണ് ഒരാള്‍ സ്വന്തം താടി ക്രിസ്മസ് ട്രീ പോലെ അലങ്കരിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. യുഎസ് സ്വദേശിയായ ജോയല്‍ സ്ട്രാസര്‍ എന്നയാളാണ് സ്വന്തം താടിയില്‍ 710 ക്രിസ്മസ് ബോളുകള്‍ കൊണ്ട് അലങ്കരിച്ചത്.

താടിയില്‍ ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ ധരിച്ചതിനാണ് ഇയാള്‍ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. താടി അലങ്കരിക്കുന്ന ഇയാളുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിക്കുന്നത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഇയാള്‍ താടി അലങ്കരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86579/a-us-native-has-won-the-guinness-world-record-by-decorating-his-own-beard)