---
title: "മോഹന്‍ലാലിന്റെ പുതിയ പോസ്റ്റ് കണ്ട് കണ്‍ഫ്യൂഷനടിച്ച്‌ ആരാധകര്‍"
english_title: "Fans are confused after seeing Mohanlal's new post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86559/fans-are-confused-after-seeing-mohanlals-new-post"
published_at: "2022-12-21T22:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a33b215408a_mohanlal.jpg"
keywords: []
---

# മോഹന്‍ലാലിന്റെ പുതിയ പോസ്റ്റ് കണ്ട് കണ്‍ഫ്യൂഷനടിച്ച്‌ ആരാധകര്‍

> **Lead Summary:** **മോ**ഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്‍ഫ്യൂഷനാക്കുന്നത്. അടിക്കുറിപ്പൊന്നുമില്ലാതെ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ടാല്‍, ഇതെന്താണെന്ന് ഒരുനിമിഷം ആരുമൊന്ന് ചിന്തിച്ചുപോവും.

## Article Content

**മോ**ഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്‍ഫ്യൂഷനാക്കുന്നത്. അടിക്കുറിപ്പൊന്നുമില്ലാതെ താരം പോസ്റ്റ് ചെയ്ത ചിത്രം കണ്ടാല്‍, ഇതെന്താണെന്ന് ഒരുനിമിഷം ആരുമൊന്ന് ചിന്തിച്ചുപോവും.

രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതെന്താ ലാലേട്ടാ, ഇലുമിനാണ്ടിയോ?, എന്തോ വലിയ അര്‍ഥമാണ് ഇതിനോക്കെ എന്നു കരുതിയേക്കാം, കൈ തട്ടി വല്ലോം അറിയാണ്ട് പോസ്റ്റ് ആയി പോയതാണോ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് ഈ ഗ്രിഡ് പോസ്റ്റ് എന്ന സൂചനകളുമുണ്ട്. ഡിസംബര്‍ 23നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട്. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

> * "ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മലയാളക്കര ആഘോഷിച്ച മോഹന്‍ലാല്‍ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം.*

* ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവില്‍ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്ബോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്. *

* അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളില്‍ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാന്‍ ഞങ്ങളെത്തുന്നു. *

> *കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകള്‍ കൂടി ക്ഷമയോടെ കാത്തിരിക്കുക,"*

ചിത്രത്തിന്റെ ടൈറ്റില്‍ റിലീസിനെക്കുറിച്ചു ശ്രീ. ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷന്‍ കമ്ബനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86559/fans-are-confused-after-seeing-mohanlals-new-post)