---
title: "അനധികൃത നിര്‍മാണവും ഖനനവും നടത്തിയെന്നാരോപണം; നടന്‍ നാഗാര്‍ജുനയ്‌ക്ക് നോട്ടീസ്"
english_title: "Alleged illegal construction and mining; Notice to actor Nagarjuna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86556/alleged-illegal-construction-and-mining-notice-to-actor-nagarjuna"
published_at: "2022-12-21T21:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a33454dd02b_nagarjuna.jpg"
keywords: []
---

# അനധികൃത നിര്‍മാണവും ഖനനവും നടത്തിയെന്നാരോപണം; നടന്‍ നാഗാര്‍ജുനയ്‌ക്ക് നോട്ടീസ്

> **Lead Summary:** **പനജി : **അനധികൃത നിര്‍മാണവും ഖനനവും നടത്തിയെന്നാരോപിച്ച്‌ തെലുങ്ക് നടന്‍ നാഗാര്‍ജുനയ്‌ക്ക് നോട്ടീസ്. ഗോവയിലെ പഞ്ചായത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. വടക്കന്‍ ഗോവയിലെ മാന്ദ്രേം ഗ്രാമത്തിലാണ് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

## Article Content

**പനജി : **അനധികൃത നിര്‍മാണവും ഖനനവും നടത്തിയെന്നാരോപിച്ച്‌ തെലുങ്ക് നടന്‍ നാഗാര്‍ജുനയ്‌ക്ക് നോട്ടീസ്. ഗോവയിലെ പഞ്ചായത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. വടക്കന്‍ ഗോവയിലെ മാന്ദ്രേം ഗ്രാമത്തിലാണ് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഗോവ പഞ്ചായത്ത് രാജ് ആക്‌ട് 1994 പ്രകാരം പ്രവൃത്തി നിര്‍ത്തിവെക്കാനാവശ്യപ്പെട്ടാണ് മന്ദ്രേം പഞ്ചായത്ത് സര്‍പഞ്ച് അമിത് സാവന്ത് നോട്ടീസ് നല്‍കിയത്.ഉടന്‍ നിര്‍മാണം നിര്‍ത്തിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് നടന് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/86556/alleged-illegal-construction-and-mining-notice-to-actor-nagarjuna)