ബാലനും ദേവിയും എല്ലാം അറിഞ്ഞു, ശിവനും അഞ്ജുവും സാന്ത്വനം വീട്ടില്‍ ഒറ്റപ്പെടുമോ?

ബാലനും ദേവിയും എല്ലാം അറിഞ്ഞു, ശിവനും അഞ്ജുവും സാന്ത്വനം വീട്ടില്‍ ഒറ്റപ്പെടുമോ?
2021-11-03T11:11:00 | By Susmitha Surendran

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംഭവ ബഹുലമായ രംഗങ്ങളിലൂടെയാണ് സാന്ത്വനം വീട് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സാന്ത്വനം വീട് കടന്നു പോയത് വളരെ വൈകാരികമായ രംഗങ്ങളിലൂടെയായിരുന്നു. എല്ലാം ശാന്തമായെന്ന് നിനച്ചിരിക്കെ സാന്ത്വനം വീടിനെയാകെ പിടിച്ചുലക്കാന്‍ പോകുന്ന തരത്തിലുള്ള സംഭവങ്ങളാണ് അടുത്ത ദിവസങ്ങളില്‍ അരങ്ങേറുക എന്ന് വ്യക്തമാക്കുകയാണ് പുതിയ പ്രൊമോ വീഡിയോ.

നേരത്തെ ശിവന്‍ അഞ്ജുവിന്റെ സ്വര്‍ണം വാങ്ങിയെന്നതിന്റെ പേരില്‍ ബാലന്‍ ശിവനോട് ദേഷ്യപ്പെട്ടിരുന്നു. എന്നാല്‍ ദേവിയുടെ ഭാഗത്തു നിന്നുമുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ബാലന്‍ ശിവനെ മനസിലാക്കുകയും ക്ഷമിക്കുകയും ചെയ്തിരുന്നു. ഇതോടെ വീട് ശാന്തമായെന്ന് നിനചിരിക്കുകയാണ്  സാന്ത്വനം വീടിനെയാകെ അസ്വസ്ഥമാക്കാന്‍ പോകുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്.

അപ്പുവിന്റെ ആഗ്രഹം നിറവേറ്റനായി തമ്പിയെ കാണാന്‍ എത്തിയിരിക്കുകയാണ് ബാലനും ദേവിയും. തമ്പിയില്‍ നിന്നും സത്യങ്ങള്‍ ബാലനും ദേവിയും അറിയുകയാണ്. തന്റെ അമ്മാവനെ ഇറക്കിവിട്ടതിന്റെ ദേഷ്യത്തില്‍ ശിവന്‍ തന്റെ വീട്ടില്‍ കയറിവന്ന് കഴുത്തിന് കുത്തിന് പിടിച്ചുവെന്ന സത്യം തമ്പി ബാലനോടും ദേവിയോടും അറിയിക്കുകയാണ്.

അപ്പു ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയുന്നതോടെ എല്ലാം ക്ഷമിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ശിവന്റെ പ്രവര്‍ത്തിയോട് പൊറുക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് തമ്പി വ്യക്തമാക്കിക്കഴിഞ്ഞു.

ഇത്രയും വലിയ സംഭവം നടന്നിട്ടും ശിവന്‍ തന്നോട് ഒരു വാക്കു പോലും പറഞ്ഞില്ലെന്നത് ബാലനെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. നമ്മള്‍ ഇങ്ങോട്ട് വരാന്‍ പോകുന്നത് അറിഞ്ഞത് മുതല്‍ ശിവന്‍ മുടക്കാന്‍ ശ്രമിച്ചതിന്റെ കാരണം ഇതായിരുന്നുവെന്ന് ഇപ്പോള്‍ മനസിലായല്ലോ, തമ്പി പറഞ്ഞത് പോലെ അപ്പുവിന്റെ ഡാഡിയാണെന്ന് അവന് ഓര്‍ക്കാമായിരുന്നല്ലോ, ഹരിയെ ഓര്‍ക്കണമായിരുന്നുവെന്നാണ് ബാലന്‍ ദേവിയോട് പറയുന്നത്.

തിരികെ വീട്ടിലെത്തിയ ശേഷം ബാലനും ദേവിയും എങ്ങനെയാകും ശിവനോട് പെരുമാറുക എന്നത് കണ്ടറിയേണ്ടതാണ്. സത്യങ്ങള്‍ എല്ലാം മനസിലാക്കുന്നതോടെ ശിവനോട് വീണ്ടും ക്ഷമിക്കാന്‍ ബാലനും ദേവിക്കും സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

അതേസമയം അച്ഛനും അമ്മയ്ക്കും വീട് തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അഞ്ജലി. പിന്നാലെ ശിവന്റെ സുഹൃത്ത് ആരാണെന്ന് അറിയാനുള്ള ശ്രമത്തിലേക്ക് കടന്നിരിക്കുകയാണ് അഞ്ജു. അസൂയ കാരണം അഞ്ജു ശിോെവനെ ഫോണില്‍ വിളിച്ച് എവിടെയാണെന്ന് ചോദിക്കുന്നത് കാണാം.

സുഹൃത്തിന്റെ കൂടെയാണോ എന്നറിയാനാണ് താന്‍ വിളിച്ചതെന്ന് അഞ്ജു ശിവനോട് പറയുന്നുണ്ട്. പിന്നാലെ കാണുന്നത് ദേവിയോടും ബാലനോടും അഭ്യര്‍ത്ഥിക്കുന്ന അപ്പുവിന്റെ അമ്മയെയാണ്. ബാലനും ദേവിയും അപ്പുവിന്റെ കൂടെ തന്നെയുണ്ടാകണമെന്നും അവള്‍ക്ക് താങ്ങും തണലമായി മാറണമെന്നുമാണ് അപ്പുവിന്റെ അമ്മ പറയുന്നത്.

അതേസമയം ഡാഡിയെ കാണാന്‍ പോയ ബാലനും ദേവിയും തിരികെ വരുന്നതിനായി കാത്തു നില്‍ക്കുകയാണ് അപ്പു. ബാലനും ദേവിയും തിരികെ വരുന്നതോടെ അപ്പു സത്യങ്ങള്‍ അറിയുമെന്നാണ് വിലയിരുത്തുന്നത്. തന്റെ ഡാഡിയെ ശിവന്‍ തല്ലിയെന്ന് അറിയുന്നതോടെ അപ്പു എങ്ങനെയാകും പ്രതികരിക്കുക എന്നതാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ഡാഡിയെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിക്കാന്‍ വൈകിയതിനെതിരെ അപ്പു രംഗത്ത് എത്തിയിരുന്നു. ഡാഡിയുമായി അടുക്കാനുള്ള അവസരം ശിവന്‍ മൂലം ഇല്ലാതായെന്ന് അറിഞ്ഞാല്‍ അപ്പു ശിവനോടും അഞ്ജുവിനോടും എങ്ങനെയാകും പെരുമാറുക എന്നത് കണ്ടറിയണം.

അതേസമയം ശങ്കരമാമയുടെ വീട് തിരികെ ലഭിക്കാന്‍ കാരണക്കാരനായത് ശിവന്‍ ആണെന്ന സത്യം അഞ്ജു ഉടനെ അറിയും. ഇതോടെ ശിവനോടുള്ള അഞ്ജുവിന്റെ സ്‌നേഹവും ബഹുമാനവും ഇരട്ടിയാകുമെന്നുമുറപ്പാണ്. ഈ സംഭവം സാന്ത്വനം വീട്ടില്‍ അറിയുമ്പോള്‍ ശിവനെ എല്ലാവരും ചേര്‍ത്തുപിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അപ്പുവിന്റെ ഡാഡിയെ തല്ലിയത് ആ സ്‌നേഹത്തെ ശിവനില്‍ നിന്നും അകറ്റുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

Content Highlight: santhwanam new promo video viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup