---
title: "തലയിലെ ട്യൂമറിനെ കുറിച്ച് മനസിലാക്കാന്‍ ഇടയ്ക്ക് എംആര്‍ഐ എടുത്ത് നോക്കാറുണ്ട്; റോബിന്‍"
english_title: "Sometimes an MRI is taken to find out about a head tumor; Robin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86542/sometimes-an-mri-is-taken-to-find-out-about-a-head-tumor-robin"
published_at: "2022-12-21T20:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a31d5868d22_robin_radhakrishanan.jpg"
keywords: []
---

# തലയിലെ ട്യൂമറിനെ കുറിച്ച് മനസിലാക്കാന്‍ ഇടയ്ക്ക് എംആര്‍ഐ എടുത്ത് നോക്കാറുണ്ട്; റോബിന്‍

> **Lead Summary:** ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുഞ്ഞു വിശേഷം പോലും പങ്കുവെക്കാറുണ്ട്.

## Article Content

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുഞ്ഞു വിശേഷം പോലും പങ്കുവെക്കാറുണ്ട്.

ഈ അടുത്ത് അഭിമുഖത്തിനിടെ തനിക്ക് ട്യൂമര്‍ വന്നതിനെ കുറിച്ച് റോബിന്‍ പറഞ്ഞു. ഇപ്പോഴിതാ വീണ്ടും തന്റെ വിശേഷം പങ്കുവെക്കുന്നതിനിടെ ഇതേ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍.

തലയിലെ ട്യൂമറിനെ കുറിച്ച് മനസിലാക്കാന്‍ ഇടയ്ക്ക് എംആര്‍ഐ എടുത്ത് നോക്കാറുണ്ട്.’ ‘ട്യൂമര്‍ തലച്ചോറിന് ഉള്ളിലേക്ക് വളര്‍ന്നാല്‍ സ്‌ട്രോക്ക് വന്നേക്കും. കുറച്ച് നാളായി ഇപ്പോള്‍ സമയം ഇല്ലാത്തതിനാല്‍ എടുത്ത് നോക്കിയില്ല. വൈകാതെ എടുത്ത് നോക്കും’ റോബിന്‍ പറഞ്ഞു.

അതേസമയം താന്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ഥിക്കുന്നതെന്നും റോബിന്‍ പറഞ്ഞു. ഞാന്‍ അടുത്തിടെ കൊട്ടാക്കര പോയപ്പോള്‍ ഒരു സ്‌കൂള്‍ കുട്ടിയെ പരിചയപ്പെട്ടു. ആ കുട്ടിയുടെ വീട് ജപ്തിയുടെ വക്കിലാണ്. അതിന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ആ ജപ്തി മാറ്റാനുള്ള ശ്രമത്തിലാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയില്‍ അത് മാറ്റാനായി വേണ്ടത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.’

എനിക്ക് എല്ലാവരേയും സഹായിക്കാന്‍ പറ്റിയില്ലെങ്കിലും സഹായിക്കാന്‍ പറ്റുന്ന ആളുകളെ സഹായിക്കും. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ വരും. ചാരിറ്റി തൊട്ടാല്‍ പൊള്ളുന്ന ഒന്നാണ് റോബിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86542/sometimes-an-mri-is-taken-to-find-out-about-a-head-tumor-robin)