---
title: "നയൻ‌താര ചിത്രം  'കണക്റ്റി'ന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്"
english_title: "New stills of Nayanthara's film 'Connect' are out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86486/new-stills-of-nayantharas-film-connect-are-out"
published_at: "2022-12-21T15:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2dca7e0403_nayanthara.jpg"
keywords: []
---

# നയൻ‌താര ചിത്രം  'കണക്റ്റി'ന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്

> **Lead Summary:** നയൻതാരയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കണക്റ്റ്'. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

## Article Content

നയൻതാരയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കണക്റ്റ്'. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

22ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന 'കണക്റ്റ്' എന്ന ചിത്രത്തിന്റെ പുതിയ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നയൻതാര നായികയായ ചിത്രം 'മായ'യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ 'ഗെയിം ഓവറും' അശ്വിൻ ശരവണിന്റേതായി എത്തി.

നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ'യും 'ഗെയിം ഓവറും'. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് 'കണക്റ്റ്' നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ 'കണക്റ്റ്' എന്തായാലും പേടിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള 'കണക്റ്റെ'ന്ന ചിത്രം തിയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണെന്ന് പുതിയ സ്‍നീക്ക് പീഡിയോയില്‍ നിന്നും മനസിലാകുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86486/new-stills-of-nayantharas-film-connect-are-out)