---
title: "കുടുംബത്തെ നോക്കേണ്ടത് ഭര്‍ത്താവും ഭാര്യയും ഒരുമിച്ചാണ്; നയന്‍താര"
english_title: "Husband and wife should look after the family together; Nayantara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86479/husband-and-wife-should-look-after-the-family-together-nayantara"
published_at: "2022-12-21T15:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2d83bcf126_nayanthara_vignesh.jpg"
keywords: []
---

# കുടുംബത്തെ നോക്കേണ്ടത് ഭര്‍ത്താവും ഭാര്യയും ഒരുമിച്ചാണ്; നയന്‍താര

> **Lead Summary:** ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു നയന്‍താരയും വിഘ്‌നേശും വിവാഹിതരായത് . അതിനു ശേഷം ഇരുവരുടെയും ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാംതന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു . അടുത്തിടെ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുഞ്ഞുങ്ങളെയും സ്വീകരിച്ചു.

## Article Content

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു നയന്‍താരയും വിഘ്‌നേശും വിവാഹിതരായത് . അതിനു ശേഷം ഇരുവരുടെയും ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാംതന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു . അടുത്തിടെ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുഞ്ഞുങ്ങളെയും സ്വീകരിച്ചു.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് കൂടി പറഞ്ഞിരിക്കുകയാണ് നടി.

‘ഒരു പുരുഷന്‍ കല്യാണം കഴിക്കുമ്പോള്‍ ഒന്നും മാറുന്നില്ല. പക്ഷെ ഒരു പെണ്‍കുട്ടി കല്യാണം കഴിക്കുമ്പോഴും അവളില്‍ ഒരു മാറ്റവുമില്ലെങ്കിലും അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്താണെന്നാണ് ആളുകളുടെ ശ്രദ്ധ. എനിക്ക് വിഘ്‌നേശിനെ പത്തു വര്‍ഷത്തോളമായി അറിയാം’ ‘പ്രൊഫഷണലി ഒന്നും മാറിയിട്ടില്ല. ഞാനിപ്പോഴും വര്‍ക്ക് ചെയ്യുന്നു.

ഞാന്‍ മുമ്പ് ചെയ്തിരുന്ന സിനിമകളേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചെയ്യുന്നു. കാരണം അദ്ദേഹം എനിക്ക് വലിയ പിന്തുണ നല്‍കുന്നു. സ്ത്രീകള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെങ്കില്‍ അത് തുടരുക. കുടുംബത്തെ നോക്കേണ്ടത് ഭര്‍ത്താവും ഭാര്യയും ഒരുമിച്ചാണ്. ഭാര്യ മാത്രമല്ല നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86479/husband-and-wife-should-look-after-the-family-together-nayantara)