---
title: "അന്ന് കാരവന്‍ സൗകര്യം ഒന്നുമില്ലായിരുന്നു, എന്റെ തുണി പൊക്കിവെച്ചാണ് അത് മേക്കപ്പ് ചെയ്തത്; സലിം കുമാർ"
english_title: "Now the actor has opened up about Meykapp in Mazathuli Kilukum."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86470/now-the-actor-has-opened-up-about-meykapp-in-mazathuli-kilukum"
published_at: "2022-12-21T15:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2d36019098_saleemkumar.jpg"
keywords: []
---

# അന്ന് കാരവന്‍ സൗകര്യം ഒന്നുമില്ലായിരുന്നു, എന്റെ തുണി പൊക്കിവെച്ചാണ് അത് മേക്കപ്പ് ചെയ്തത്; സലിം കുമാർ

> **Lead Summary:** ഒട്ടനവധി കോമഡി വേഷങ്ങളിലൂടെയും അഭിനയ പ്രാധാന്യമുള്ള കാരക്ടര്‍ വേഷങ്ങളിലൂടെയും മലയാളി മനസ്സുകളിൽ ഇടം നേടിയ നടനാണ് സലിം കുമാർ .

## Article Content

ഒട്ടനവധി കോമഡി വേഷങ്ങളിലൂടെയും അഭിനയ പ്രാധാന്യമുള്ള കാരക്ടര്‍ വേഷങ്ങളിലൂടെയും മലയാളി മനസ്സുകളിൽ ഇടം നേടിയ നടനാണ് സലിം കുമാർ .

ഇപ്പോഴിതാ മഴത്തുള്ളി കിലുക്കത്തിലെ മേയ്ക്കപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ചിത്രത്തിലെ പശു വലിച്ചു കൊണ്ടുപോകുന്ന സീനിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു അതിന്റെ ഷൂട്ടിങ്. അതില്‍ പശു വലിച്ചു കൊണ്ട് പോകുന്ന സീനുണ്ട്.

അതില്‍ എന്റെ പുറകുവശം കാണിക്കുന്നുണ്ട്. ആ സീന്‍ കാണിക്കാന്‍ മേക്കപ്പ് ചെയ്യണം. ഫെയ്സില്‍ അല്ല ആസനത്തിലാണ് മേക്കപ്പ് ചെയ്യേണ്ടത്,’ ‘അന്ന് കാരവന്‍ സൗകര്യം ഒന്നുമില്ലായിരുന്നു. വലിയ കാട് പോലെ ഉള്ള സ്ഥലമായിരുന്നു. എന്റെ തുണി പൊക്കിവെച്ചാണ് അത് മേക്കപ്പ് ചെയ്തത്.

അവിടത്തെ കര്‍ഷക സ്ത്രീകള്‍ ഉള്‍പ്പെടെ അന്തം വിട്ട് നോക്കി നില്‍ക്കുകയായിരുന്നു. സാധാരണ മുഖത്തു ആണല്ലോ മേക്കപ്പ് ചെയ്യുക ഇവര്‍ എന്താണ് പുറകില്‍ ചെയ്യുന്നതെന്ന്.

കുറച്ചു നാള്‍ ഉണ്ടായിരുന്നു ആ ഭാഗത്ത് ഷൂട്ട് ആ സ്ത്രീകളുമായൊക്കെ പരിചയപ്പെട്ടു അവര്‍ കുറെ പാവയ്ക്ക ഒക്കെ തന്നാണ് പറഞ്ഞു വിട്ടത്,’ സലിം കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86470/now-the-actor-has-opened-up-about-meykapp-in-mazathuli-kilukum)