---
title: "ടാപ്പ് തുറന്നിട്ട പോലെ രക്തമായിരുന്നു ഫ്ളോറില്‍; അപകടത്തെക്കുറിച്ച്  അനുമോൾ"
english_title: "There was blood on the floor as if the tap had been turned on; Anumol about the accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86421/there-was-blood-on-the-floor-as-if-the-tap-had-been-turned-on-anumol-about-the-accident"
published_at: "2022-12-21T11:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2a4a01c933_anumol.jpg"
keywords: []
---

# ടാപ്പ് തുറന്നിട്ട പോലെ രക്തമായിരുന്നു ഫ്ളോറില്‍; അപകടത്തെക്കുറിച്ച്  അനുമോൾ

> **Lead Summary:**  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ . താരത്തിന്റെ കളിയും ചിരിയും തന്നെയാണ് അനുവിനെ മലയാളികൾ അത്രയേറെ സ്നേഹിക്കാൻ കാരണം . ഇതിനിടെ ലൊക്കേഷനില്‍ വെച്ച് അനുമോള്‍ക്ക് ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ഒരുകോടില്‍ എത്തിയപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് അനു .

## Article Content

 മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ . താരത്തിന്റെ കളിയും ചിരിയും തന്നെയാണ് അനുവിനെ മലയാളികൾ അത്രയേറെ സ്നേഹിക്കാൻ കാരണം . ഇതിനിടെ ലൊക്കേഷനില്‍ വെച്ച് അനുമോള്‍ക്ക് ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ഒരുകോടില്‍ എത്തിയപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് അനു .

നേരത്തെ അനുവിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പുറത്ത് വന്നിരുന്നു. വീല്‍ച്ചെയറില്‍ ഇരിക്കുന്ന അനുവിന്റെ ഫോട്ടോ വൈറല്‍ ആയതോടെ അനുവിന് എന്തുപറ്റിയെന്ന ചോദ്യവും വന്നിരുന്നു.

എന്നാല്‍ അന്നൊന്നും വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ എത്തിയപ്പോഴാണ് ലൊക്കേഷനില്‍ വെച്ച് ഷൂട്ടിങ്ങിനിടെ അപകടം സംഭവിച്ചതെന്ന് അനുമോള്‍ പറയുന്നത് .

കത്തി വെച്ച് പയര്‍ അരിഞ്ഞ് കൊണ്ടിരിക്കുന്ന രംഗമുണ്ടായിരുന്നു. ചേച്ചിയുടെ ഫ്രണ്ട്സ് കിച്ചണിലേക്ക് വന്ന് ഇതാണോ ഇവിടത്തെ വേലക്കാരി, കുറച്ച് ദിവസം ഞങ്ങളുടെ അവിടെ നിര്‍ത്താമോ, പഴയ ഡ്രസുകളൊക്കെ കൊടുക്കാം എന്ന് പറയുന്ന രംഗമുണ്ടായിരുന്നു. നിര്‍ത്തടി നത്തുകളെ എന്ന് പറഞ്ഞ് കത്തി എറിഞ്ഞു. അത് നേരെ ഫുട്ബോളടിക്കുന്നത് പോലെ വന്ന് നിന്നത് എന്റെ കാലിലാണ്.

രണ്ടുമൂന്ന് സ്റ്റിച്ചൊക്കെയുണ്ടായിരുന്നു. കത്തി കയറിയത് ഞാന്‍ അറിഞ്ഞില്ല, ടാപ്പ് തുറന്നിട്ട പോലെ രക്തമായിരുന്നു ഫ്ളോറില്‍. അഭിനയിക്കുമ്പോള്‍ ജീവിക്കരുതെന്ന് ഞാന്‍ പഠിച്ചു അനു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86421/there-was-blood-on-the-floor-as-if-the-tap-had-been-turned-on-anumol-about-the-accident)