---
title: "ജിഹാദി ഷാരൂഖിനെ നേരിട്ട് കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കും; വധഭീഷണിയുമായി പരംഹംസ് ആചാര്യ"
english_title: "Jihadi Shahrukh would be burnt alive if seen in person; Paramhams Acharya with death threats"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86412/jihadi-shahrukh-would-be-burnt-alive-if-seen-in-person-paramhams-acharya-with-death-threats"
published_at: "2022-12-21T11:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a29ed02c16e_sharukhan.jpg"
keywords: []
---

# ജിഹാദി ഷാരൂഖിനെ നേരിട്ട് കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കും; വധഭീഷണിയുമായി പരംഹംസ് ആചാര്യ

> **Lead Summary:** ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പത്താന്‍' സിനിമയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയം . പത്താനിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

## Article Content

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന 'പത്താന്‍' സിനിമയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയം . പത്താനിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ദീപികയുടെ ബിക്കിനിയുടെ കാവി നിറമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഗാനരംഗത്തിലെ ദീപികയുടെ വസ്ത്രധാരണത്തില്‍ മാറ്റംവരുത്തണമെന്നും അല്ലാത്തപക്ഷം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് സംഘടനകളുടെ പ്രഖ്യാപനം.

അതിനിടെ ഇപ്പോഴിതാ ബേശരം രംഗ് ഗാനവിവാദത്തില്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ.

പത്താന്‍ സിനിമയിലൂടെ കാവിയെ നടന്‍ അപമാനിച്ചുവെന്നും ഇനി ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വധഭീഷണി. സനാതന ധര്‍മ്മത്തിലെ ആളുകള്‍ സിനിമക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്.

ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്റെ പോസ്റ്റര്‍ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും,’ പരംഹംസ് ആചാര്യ പറഞ്ഞു.

കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിച്ചാലെ അവര്‍ക്ക് കാര്യം മനസ്സിലാവുകയൊളളു. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പരംഹംസ് ആചാര്യ പറയുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന വെഷത്തിലെത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. 2023 ജനുവരി 25നാണ് തിയേറ്റര്‍ റിലീസായി സിനിമ എത്തുക. പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈമിനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86412/jihadi-shahrukh-would-be-burnt-alive-if-seen-in-person-paramhams-acharya-with-death-threats)