ആദ്യ ദിവസം തന്നെ മാസ്റ്റര്‍ ഓസ്ട്രേലിയയിൽ റെക്കോർഡ് സൃഷ്ടിച്ചു. കേരളത്തിലെ തീയറ്ററുകളിലും ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ എങ്ങും മാസ്റ്റര്‍ വിശേഷങ്ങളാണ്. ആവേശം നിറച്ച ആദ്യ പകുതിയും കിടിലന്‍ ഇന്റര്‍വല്‍ പഞ്ചുമാണ് മാസ്റ്ററിന്റെ സവിശേഷതയെന്നാണ് ആരാധകര്‍ പറയുന്നത്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ മാസ്റ്ററിലൂടെ ഒരു മാസ് ബ്ലോക്ക്ബസ്റ്റര്‍ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Massai Master; Record on the first day