---
title: "എനിക്ക് സാധിക്കാതെ പോയ ആഗ്രഹം മകൾ സ്വന്തമാക്കി, മകളെക്കുറിച്ച് മീന പറയുന്നത് കേട്ടോ?"
english_title: "My daughter got the wish I couldn't, did you hear what Meena said about her daughter?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86384/my-daughter-got-the-wish-i-couldnt-did-you-hear-what-meena-said-about-her-daughter"
published_at: "2022-12-21T08:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2743d1fd7b_MEENA.jpg"
keywords: []
---

# എനിക്ക് സാധിക്കാതെ പോയ ആഗ്രഹം മകൾ സ്വന്തമാക്കി, മകളെക്കുറിച്ച് മീന പറയുന്നത് കേട്ടോ?

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരങ്ങളിൽ ഒരാൾ ആണ് ഇവർ. ധാരാളം ആരാധകരെ ആണ് ഇവർ കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ കൊണ്ട് സ്വന്തമാക്കിയത്. ഏകദേശം 40 വർഷമായി ഇപ്പോൾ താരം സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഇന്ത്യയിലെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരൻ നായികയായി അഭിനയിച്ചു കഴിഞ്ഞു.ഈ 40 വർഷം കൊണ്ട് താരം ഒരുപാട് വേഷങ്ങൾ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരങ്ങളിൽ ഒരാൾ ആണ് ഇവർ. ധാരാളം ആരാധകരെ ആണ് ഇവർ കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ കൊണ്ട് സ്വന്തമാക്കിയത്. ഏകദേശം 40 വർഷമായി ഇപ്പോൾ താരം സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഇന്ത്യയിലെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരൻ നായികയായി അഭിനയിച്ചു കഴിഞ്ഞു.ഈ 40 വർഷം കൊണ്ട് താരം ഒരുപാട് വേഷങ്ങൾ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഒരുപാട് മികച്ച വേഷങ്ങൾ താരത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഡേറ്റ് കിട്ടാത്ത പ്രശ്നം കൊണ്ടാണ് ഇത്തരം വേഷങ്ങൾ മിസ് ആയി പോകുന്നത്. രേവതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളിൽ ഒന്നായിരുന്നു ദേവമകൻ. ഈ സിനിമയിൽ ആദ്യം ചാർട്ട് ചെയ്തിരുന്നത് മീനയെ ആയിരുന്നു എങ്കിലും പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മാറ്റുകയായിരുന്നു. ഈ വേഷത്തിന് പിന്നീട് നാഷണൽ അവാർഡ് ലഭിച്ചപ്പോൾ മീന ഇത് താൻ ചെയ്യേണ്ട കഥാപാത്രമായിരുന്നല്ലോ എന്ന് ആലോചിച്ചു. ഇത് കൂടാതെ രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായ പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ആദ്യം തീരുമാനിച്ചിരുന്നത് മീനയെ ആയിരുന്നു.

അതേസമയം തനിക്ക് ഒരുപാട് താരങ്ങളുടെ കൂടെ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് എങ്കിലും വിജയ്, അരവിന്ദ് സ്വാമി എന്നിവരുടെ കൂടെ അഭിനയിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് മീന പറയുന്നത്. പക്ഷേ തന്റെ ഈ ആഗ്രഹം മകൾ സാധിച്ചു എന്നാണ് ഇവർ പറയുന്നത്. വിജയ്‌യുടെ ഒപ്പവും അരവിന്ദ് സ്വാമിയുടെ ഒപ്പവും മകൾ നൈനിക അഭിനയിച്ചു.വിജയ് അഭിനയിച്ച തെറി എന്ന സിനിമയിൽ ആയിരുന്നു നൈനിക ഒരു ബാലതാരമായി എത്തിയത്. ഇതുകൂടാതെ ഭാസ്കർ ദ റാസ്കൽ എന്ന മലയാളം സിനിമയുടെ തമിഴ് പതിപ്പിൽ മലയാളത്തിൽ അനിഖ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ അവതരിപ്പിച്ചത് നൈനിക ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86384/my-daughter-got-the-wish-i-couldnt-did-you-hear-what-meena-said-about-her-daughter)