---
title: "മമ്മൂട്ടിയെ കാണുമ്പോൾ കൈ എടുത്ത് തൊഴാന്‍ തോന്നും, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്  "
english_title: "When you see Mammootty, you feel like taking his hand, the producer revealed the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8635/when-you-see-mammootty-you-feel-like-taking-his-hand-the-producer-revealed-the-reason"
published_at: "2021-11-03T09:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61820d0744e0b_mammootty.jpg"
keywords: []
---

# മമ്മൂട്ടിയെ കാണുമ്പോൾ കൈ എടുത്ത് തൊഴാന്‍ തോന്നും, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്  

> **Lead Summary:** മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി താരങ്ങൾക്കിടയിൽ പോലും മമ്മൂട്ടിയ്ക്ക് ആരാധകരുണ്ട്. മെഗാസ്റ്റാറിനോടൊപ്പം ഒരു ചെറിയ രംഗത്തിൽ എങ്കിലും പ്രത്യക്ഷപ്പെടണമെന്നാണ് താരങ്ങളുടെ ആഗ്രഹം. തെന്നിന്ത്യൻ സിനിമയിലും നടന് ആരാധകരുണ്ട്.

## Article Content

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി താരങ്ങൾക്കിടയിൽ പോലും മമ്മൂട്ടിയ്ക്ക് ആരാധകരുണ്ട്. മെഗാസ്റ്റാറിനോടൊപ്പം ഒരു ചെറിയ രംഗത്തിൽ എങ്കിലും പ്രത്യക്ഷപ്പെടണമെന്നാണ് താരങ്ങളുടെ ആഗ്രഹം. തെന്നിന്ത്യൻ സിനിമയിലും നടന് ആരാധകരുണ്ട്.

താരത്തിനോടുള്ള ആരാധനയെ കുറിച്ച് വാചാലരായി ഇവർ രംഗത്ത് എത്താറുണ്ട്. മലയാളത്തിലെ പോലെ തന്നെ അന്യഭാഷ ചിത്രങ്ങളിലും മമ്മൂട്ടി എത്താറുണ്ട്.1971ൽ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്ക വെള്ളിത്തിരയിൽ എത്തിയത്. സ്വന്തം കഠിന പ്രയത്നം കൊണ്ടാണ് മമ്മൂട്ടി ഇന്ത്യൻ സിനിമയിലെ സ്വന്തം മെഗാസ്റ്റാർ ആയി മാറിയത്.

ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് സഹതാരങ്ങൾക്ക് പറയാൻ നിരവധി കഥകളാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തെ കുറിച്ച് തമിഴ് നടനും നിർമ്മാതാവുമായ കെ. രാജന്‍ പറഞ്ഞ വാക്കുകളാണ്. മമ്മൂട്ടിയുടെ പെരുമാറ്റത്തെ കുറിച്ചാണ് അദ്ദേഹം വാചാലനാവുന്നത്.

മമ്മൂട്ടിയെ കൈയെടുത്ത് തൊഴാന്‍ തോന്നുമെന്ന് നിര്‍മ്മാതാവ് പറയുന്നത്. നടി സീനത്താണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. . നിര്‍മ്മാതാവിനെ ഗൗനിക്കാതെയുള്ള പല താരങ്ങളുടെയും പെരുമാറ്റത്തെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടാണ് മമ്മൂട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് ഇദ്ദേഹം പറയുന്നത്.

നിർമ്മാതാവിന്റ വാക്കുകൾ ഇങ്ങനെ...''മേക്കപ്പ് ചെയ്യാനുള്ള ആളെ ബോംബേയില്‍ നിന്നും കൊണ്ടു വരണം. ഞങ്ങള്‍ നിര്‍മ്മാതാക്കള്‍ എന്തു ചെയ്യും. ഞങ്ങള്‍ തെരുവിലാകുന്ന അവസ്ഥയാണ്. ആര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പടം എടുക്കേണ്ടത്. ഒരു സിനിമാ ചെയ്താല്‍ 10 ശതമാനം എങ്കിലും ലാഭം കിട്ടണം. പോട്ടെ, മുടക്കുമുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ.. അങ്ങനെ ഉണ്ടെങ്കിലല്ലേ ഞങ്ങള്‍ക്ക് വീണ്ടും സിനിമ എടുക്കാന്‍ പറ്റൂ.

നഷ്ടം ഇല്ലെങ്കില്‍ ആ നിര്‍മ്മാതാവ് വീണ്ടും പടമെടുക്കും. നൂറ് പേര്‍ക്ക് ജോലി കിട്ടും. താരങ്ങള്‍ക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികള്‍ക്ക് ജോലി കിട്ടണം അതാണ് മുഖ്യം. ഇപ്പോള്‍ കാരവാന്‍ ഇല്ലാതെ പലര്‍ക്കും പറ്റില്ല. ഞാന്‍ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം. ഇങ്ങനെയൊക്കെ കാണുമ്പോഴാണ് ഒരാളെ കൈയെടുത്ത് തൊഴാന്‍ തോന്നുന്നത്.

അയാള്‍ ഇവിടുത്തുകാരനല്ല കേരളക്കാരനാണ്. നമ്മുടെ സഹോദര നാട്ടുകാരനാണ്. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്റ്റാറാണ്.അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടിംഗ് എങ്കിലും ആ വണ്ടിയില്‍ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മ്മാതാവിന്റെ തലയില്‍ കൊണ്ടു വെയ്ക്കില്ല. ഇങ്ങനെ ഒരാളെ കൈയെടുത്ത് തൊഴണോ വേണ്ടയോ.. എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. നിർമ്മാതാവിന്റെ വാക്കുകൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. മെഗാസ്റ്റാറിനെ കുറിച്ച് വാചാലരായി ആരാധകരും എത്തുണ്ട്.

തമിഴ് പ്രേക്ഷകരുടേയും പ്രിയങ്കരനാണ് മമ്മൂക്ക. പെരൻപ് ഇരു കൈകളും നീട്ടിയായിരുന്നു തമിഴ് പ്രേക്ഷകർ സ്വീകരിച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. മികച്ച ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവമാണ് ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്.

പുഴു എന്ന ചിത്രത്തിന്റേയും ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും മെഗാസ്റ്റാറിന്റെ ചിത്രം ഒരുങ്ങുന്നുണ്ട്. അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹംഗറിയയിലാണ് താരമിപ്പോൾ. അവിടെ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ തെലുങ്ക് ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പ്രചരിക്കുന്നുണ്ട്. യാത്രയാണ് ഏറ്റവും ഒടുവിൽസല പുറത്ത് ഇറങ്ങിയ മമ്മൂട്ടിയുടെ ടോളിവുഡ് ചിത്രം.യാത്രപ വൻ വിജയമായിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/8635/when-you-see-mammootty-you-feel-like-taking-his-hand-the-producer-revealed-the-reason)