---
title: "നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭാര്യപിതാവ് "
english_title: "Actor Ullas Pantalam's father-in-law reacts to the suicide of his wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86341/actor-ullas-pantalams-father-in-law-reacts-to-the-suicide-of-his-wife"
published_at: "2022-12-20T20:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1cbc525510_ulllas_pandhalam.jpg"
keywords: []
---

# നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭാര്യപിതാവ് 

> **Lead Summary:** നടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയുടെ മരണത്തിന്റെ ഞെട്ടലിലാണ് മലയാളികൾ . ഇന്ന് പുലര്‍ച്ചെയാണ് സ്വന്തം വീട്ടിലെ മുകളിലത്തെ നിലയില്‍ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എത്തുകയാണ് ശിവാനന്ദൻ എന്ന ഇവരുടെ പിതാവ്.

## Article Content

നടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയുടെ മരണത്തിന്റെ ഞെട്ടലിലാണ് മലയാളികൾ . ഇന്ന് പുലര്‍ച്ചെയാണ് സ്വന്തം വീട്ടിലെ മുകളിലത്തെ നിലയില്‍ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എത്തുകയാണ് ശിവാനന്ദൻ എന്ന ഇവരുടെ പിതാവ്.

സംഭവത്തിൽ ഉല്ലാസ് പന്തളത്തിനെ ആരോപിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഇതിനിടയിലാണ് ഇപ്പോൾ ഭാര്യ പിതാവ് ശിവാനന്ദൻ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ ശ്രദ്ധിക്കപ്പെടുന്നത്.

ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം മാനസികമായ എന്തെങ്കിലും കാര്യങ്ങൾ കൊണ്ട് ആവണം തന്റെ മകൾ ആത്മഹത്യ ചെയ്തത് എന്നാണ് ഇദ്ദേഹം പോലീസിനെ നൽകിയ മൊഴിയിൽ പറയുന്നത്.

> “മാനസികമായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കണം അവൾ ആത്മഹത്യ ചെയ്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതല്ലാതെ എനിക്ക് മറ്റു സംശയങ്ങൾ ഒന്നുമില്ല. അമ്മ ആത്മഹത്യ ചെയ്തു എന്നാണ് കുട്ടികൾ പറഞ്ഞത്. ഉല്ലാസിനെതിരെ ഒന്നും പറയുവാൻ ഇല്ല.

ഞങ്ങളുടെ കുടുംബത്തിൽ ആരും ആയിട്ടും ഉല്ലാസ് വഴക്കിടാനും ശല്യപ്പെടുത്താനും ഒന്നും വന്നിട്ടില്ല. ഞങ്ങളും തിരിച്ചു അങ്ങനെ തന്നെയായിരുന്നു” -ശിവാനന്ദൻ പറയുന്നു.

രാത്രി കിടപ്പുമുറിയിൽ കിടന്നിരുന്ന നിഷയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു ഇവരെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉണങ്ങാൻ ഇട്ടിരുന്ന ഡ്രസ്സുകളുടെ കൂട്ടത്തിൽ ആയിരുന്നു ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ അടൂരിലെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ഇവരുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/86341/actor-ullas-pantalams-father-in-law-reacts-to-the-suicide-of-his-wife)