---
title: "രണ്ട് മണിക്കൂര്‍ കാത്തിരിക്കണമെന്ന് പ്രിയാമണി പറഞ്ഞു; പ്രിയാമണി പറഞ്ഞതിനെ കുറിച്ച് ടിനി ടോം"
english_title: "Now the video of Tiny Tom speaking at JB Junction is gaining attention again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86312/now-the-video-of-tiny-tom-speaking-at-jb-junction-is-gaining-attention-again"
published_at: "2022-12-20T15:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a18a58c9e8b_priyamani_and_tinitom.jpg"
keywords: []
---

# രണ്ട് മണിക്കൂര്‍ കാത്തിരിക്കണമെന്ന് പ്രിയാമണി പറഞ്ഞു; പ്രിയാമണി പറഞ്ഞതിനെ കുറിച്ച് ടിനി ടോം

> **Lead Summary:** ടിനി ടോം എന്ന നടനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . അത്രയേറെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന നടൻ കൂടിയാണ് . നിരവധി ഷോകളിലൂടെയും കോമഡികളിലൂടെയും സിനിമകളിലൂടെമെല്ലാം പ്രേക്ഷകരുടെ മനം കവർന്ന ഒരു കലാകാരൻ കൂടിയാണ് . ഇപ്പോഴിതാ ജെബി ജംഗ്ഷനില്‍ ടിനി ടോം സംസാരിച്ച വീഡിയോയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

## Article Content

ടിനി ടോം എന്ന നടനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . അത്രയേറെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന നടൻ കൂടിയാണ് . നിരവധി ഷോകളിലൂടെയും കോമഡികളിലൂടെയും സിനിമകളിലൂടെമെല്ലാം പ്രേക്ഷകരുടെ മനം കവർന്ന ഒരു കലാകാരൻ കൂടിയാണ് . ഇപ്പോഴിതാ ജെബി ജംഗ്ഷനില്‍ ടിനി ടോം സംസാരിച്ച വീഡിയോയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

നടി പ്രിയാമണി താന്‍ നായകനാകുന്ന സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് ടിനി ടോം  തുറന്നു പറഞ്ഞിരുന്നു. രണ്ടു മണിക്കൂര്‍ വേണം ആലോചിക്കാന്‍ എന്നു പറഞ്ഞ് പറ്റില്ലെന്ന് പറയുകയായിരുന്നു എന്നാണ് ടിനി ടോം പറയുന്നത്. ടിനി നായകനായ ‘ഓടും രാജ ആടും റാണി’ എന്ന ചിത്രത്തില്‍ നിന്നാണ് പ്രിയാമണി പിന്മാറിയത്.

പ്രിയാമണി ഒരു ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ടിനി ടോം ഇതിനെ കുറിച്ച് നടിയോട് ചോദിച്ചിരുന്നു. പ്രിയാമണിക്ക് കഥ ഇഷ്ടപ്പെട്ടു. പ്രിയാമണി പറഞ്ഞത് പ്രകാരം അഡ്വാന്‍സ് തുകയുമായി അവര്‍ ബാംഗ്ലൂരില്‍ ചെന്നു.

രണ്ട് മണിക്കൂര്‍ കാത്തിരിക്കണമെന്ന് പ്രിയാമണി പറഞ്ഞു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ടിനിയുടെ നായികയാവാന്‍ തനിക്ക് താല്‍പര്യമില്ലെന്ന മെസേജാണ് അയച്ചത്. എന്താണ് സിനിമ തിരഞ്ഞെടുക്കുന്നതില്‍ പ്രിയാമണിയുടെ മാനദണ്ഡം എന്താണ് എന്നറിയാന്‍ താല്‍പര്യമുണ്ട് എന്നായിരുന്നു ടിനി ടോം ചോദിച്ചത്.

പ്രിയാമണി അപ്പോള്‍ തന്നെ മറുപടിയും നല്‍കി. ടിനിയാണ് ഹീറോ എന്ന് പറഞ്ഞപ്പോള്‍ അമ്മയും അച്ഛനും മാനേജരും ഒക്കെയായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അപ്പോഴുള്ള താരങ്ങളെ താരമത്യം ചെയ്യുമ്പോള്‍ അദ്ദേഹം ആ ലെവലില്‍ ആയിരുന്നില്ല. ടിനിയുമായി സിനിമ ചെയ്താല്‍ നാളെ വിമര്‍ശനങ്ങള്‍ വരിക തനിക്കാണ്.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ കൂടി അഭിനയിച്ച നടി ആ ലീഗിലില്ലാത്ത ടിനിയുടെ കൂടെ അഭിനയിച്ചു എന്ന തരത്തില്‍ മാധ്യമങ്ങള്‍ സംസാരിക്കുമെന്ന് അറിയാമായിരുന്നു. ആ സാഹചര്യത്തില്‍ ഈ സിനിമ ചെയ്യേണ്ടതുണ്ടോ എന്ന് തോന്നി. സിനിമ ഹിറ്റായില്ലെങ്കില്‍ തനിക്കാണ് തിരിച്ചടി.

അതുകൊണ്ടാണ് ആ സിനിമ വേണ്ടെന്ന് വച്ചതാണ് എന്നായിരുന്നു പ്രിയാമണി പറഞ്ഞത്. പ്രിയാമണിയുടെ ആ പെരുമാറ്റം വേദനിപ്പിച്ചിരുന്നു എന്നായിരുന്നു ടിനി ടോം പറഞ്ഞത്. നമ്മളെ ആദ്യം അംഗീകരിക്കുകയും പിന്നീട് ആരോ പറയുന്നതിന്റെ പേരില്‍ തഴയുകയും ചെയ്തതാണ് കൂടുതല്‍ വിഷമിപ്പിച്ചത് എന്നും ടിനി ടോം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86312/now-the-video-of-tiny-tom-speaking-at-jb-junction-is-gaining-attention-again)