വിവാഹം വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു; ഉല്ലാസ് പന്തളത്തിന്റെ വാക്കുകൾ

വിവാഹം വേണ്ട എന്ന്  തീരുമാനിച്ചതായിരുന്നു; ഉല്ലാസ് പന്തളത്തിന്റെ വാക്കുകൾ
2022-12-20T15:02:00 | By Susmitha Surendran

നടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ ആത്മഹത്യ ചെയ്ത വാർത്ത കേട്ട ഞെട്ടലിലാണ് മലയാളികൾ .  സ്വന്തം വീട്ടിലെ മുകളിലത്തെ നിലയില്‍ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളികളെ ചിരിപ്പിക്കുന്ന കലാകാരന്റെ ജീവിതത്തിലുണ്ടായ ദുരന്തം ആരാധകരേയും വേദനിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്ലാസും ഭാര്യയ്ക്കും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷണം നടന്നു വരുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.


വിവാഹം വേണ്ട എന്ന തീരുമാനിച്ചതായിരുന്നു ഉല്ലാസ്. ഏകദേശം 32 വയസുവരെ ആ തീരുമാനം മാറിയതുമില്ല. സ്വന്തമായി വീടോ വരുമാന മാര്‍ഗ്ഗമോ ഇല്ലാതിരുന്നതിനാലായിരുന്നു വിവാഹം വേണ്ടെന്ന് കരുതാന്‍ ഉല്ലാസിനെ പ്രേരിപ്പിച്ച ഘടകം. നാല് സെന്റ് സ്ഥലം മാത്രം സ്വന്തമായി ഉണ്ടായിരുന്ന ഉല്ലാസ് താമസിച്ചിരുന്നത് വാടക വീട്ടിലായിരുന്നു.

അതിനാല്‍ വിവാഹം കഴിക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും താന്‍ ഉള്ളില്‍ തന്നെ വച്ചിരിക്കുകയായിരുന്നുവെന്നാണ് ഉല്ലാസ് പറയുന്നത്. പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ വീടും വരുമാനവും ഒക്കെ ആയിരുന്നു പലരും ചോദിച്ചിരുന്നത്.

അത് ഫേസ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് വിവാഹം വേണ്ടെന്നു 32 വയസുവരെ തീരുമാനിച്ചത് എന്നും ഉല്ലാസ് നേരത്തെ ഒരു കോടിയില്‍ അതിഥിയായി എത്തിപ്പോള്‍ പറഞ്ഞിരുന്നു. അതേസമയം ഇതിനിടെ പ്രണയങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അതൊന്നും വിജയം കണ്ടില്ല.


രണ്ട് പ്രണയങ്ങളും പരാജയപ്പെട്ടു. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് പ്രാരാബ്ധങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ഉല്ലാസിന്റെ ജീവിതത്തിലേക്ക് ആശ കടന്നു വരുന്നത്. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു എന്നാണ് വിവാഹത്തെക്കുറിച്ച് ഉല്ലാസ് പറയുന്നത്. കുഞ്ഞമ്മയുടെ ഭര്‍ത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തില്‍ എത്തിയത്. എന്റെ സാഹചര്യങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നുവെന്നും എല്ലാം അവര്‍ക്ക് സമ്മതമായിരുന്നുവെന്നും ഉല്ലാസ് ഓര്‍ക്കുന്നുണ്ട്.

താന്‍ വിവാഹം കഴിക്കുന്നത് വരെ പണിക്ക് പോകില്ലായിരുന്നു. മുപ്പതുവയസുവരെ വീട്ടുകാര്‍ ആണ് നോക്കിയിരുന്നത് എന്നും സ്വതസിദ്ധമായ ശൈലിയില്‍ ഉല്ലാസ ഒരു കോടിയില്‍ പറയുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷം അത് പറ്റില്ലല്ലോ, അങ്ങനെയാണ് പെയിന്റിങ് പണിക്ക് പോകുന്നത് എന്നാണ് ഉല്ലാസിന്റെ ഭാഷ്യം. മിമിക്രിക്കാരുടെ ദേശീയ തൊഴില്‍ ആണല്ലോ പെയിന്റിങ് എന്നാണ് ഉല്ലാസ് ചിരിച്ചു കൊണ്ട് ചോദിക്കുന്നത്. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണ് എന്നും ഉല്ലാസ് പറഞ്ഞിരുന്നു.


Content Highlight: It was decided not to marry; Words of Ullas Pandalam

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup