logo

സിനിമ മേഖലയും ഉണര്‍ന്നു-രണ്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

Published at Jan 14, 2021 11:50 AM സിനിമ മേഖലയും ഉണര്‍ന്നു-രണ്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കൊവിഡ് കാലത്തെ പ്രതിസന്ധികളെല്ലാം   തരണം ചെയ്തു മുന്നോട്ടുപോകുമ്പോള്‍ സിനിമ ലോകവും മുന്നോട്ടുപോകുകയാണ്.. ഇപ്പോഴിതാ പുതിയ ചിത്രത്തിൻ്റെ പോസ്റ്ററുകളും പ്രഖ്യാപനങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയും സിനിമാ സീരിയൽ രംഗതെത്തിയിരിക്കുകയാണ്. തീയേറ്ററുകൾ കൂടി തുറന്നതോടെ സിനിമ മേഖലയും ഒപ്പം സിനിമ പ്രേമികളും ഉണര്‍ന്നിരിക്കുകയാണ്. അതിനിടെ ലൊക്കേഷൻ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തുകയാണ്.


വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന രണ്ട് എന്ന ചിത്രത്തിൻ്റെ ലൊക്കേഷൻ വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങളൊക്കെ സൈബറിടത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യരിലുണ്ടാക്കുന്ന ഭയങ്ങളെയും സംശയങ്ങളെയും ചിരിയുടെയും ചിന്തയുടെയും മേമ്പൊടി ചേർത്താണ് ചിത്രം അവതരിപ്പിക്കുന്നത്. വിവിധ മതസ്ഥർ ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക എന്ന ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ വാവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ചിത്രം. സംസ്ഥാന പുരസ്ക്കാരങ്ങൾക്കർഹമായ നോട്ടീസുവണ്ടി എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ സുജിത് ലാലാണ് സംവിധായകൻ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ബിനുലാൽ ഉണ്ണിയാണ്. 


നാൽപ്പതോളം ആർട്ടിസ്റ്റുകൾക്കു പുറമെ കേരളത്തിനകത്തും പുറത്തും പ്രശസ്തരായ നിരവധി നാടകക്കാരും രണ്ടിൽ അഭിനയിക്കുന്നുന്നുണ്ട് .ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മനോജ് കണ്ണോത്താണ് എഡിറ്റിംഗ്, ടിനിടോമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മിനി പ്രജീവാണ് മാനേജിംഗ് ഡയറക്ടർ.അഭിലാഷ് വർക്കലയാണ് ലൈൻ പ്രൊഡ്യൂസർ, റഫീഖ് അഹമ്മദാണ് ഗാനരചന, സംഗീതം ബിജിപാൽ ഒരുക്കുന്നു. 


The film industry is also awake — the shooting of the two is in progress

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories