---
title: "ആണുങ്ങളിൽ ഇഷ്ടമില്ലാത്തത് അതാണ്,  വിവാഹം കഴിക്കുന്ന വ്യക്തി ജെനുവിൻ ആയിരിക്കണം; ഹണി റോസ് "
english_title: "Now the attention is given to Honey Rose's previous interview."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86278/now-the-attention-is-given-to-honey-roses-previous-interview"
published_at: "2022-12-20T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a16ae994646_honey_rose.jpg"
keywords: []
---

# ആണുങ്ങളിൽ ഇഷ്ടമില്ലാത്തത് അതാണ്,  വിവാഹം കഴിക്കുന്ന വ്യക്തി ജെനുവിൻ ആയിരിക്കണം; ഹണി റോസ് 

> **Lead Summary:** ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ താരമാണ് ഹണി റോസ്.നിരവധി ആരാധകരുള്ള താരം കൂടിയാണ്

## Article Content

ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ താരമാണ് ഹണി റോസ്.നിരവധി ആരാധകരുള്ള താരം കൂടിയാണ്

ഇപ്പോഴിതാ ഹണി റോസ് മുമ്പൊരിക്കൽ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി. തന്റെ വിവാഹ സ്വപ്നങ്ങൾ, ഒപ്പം അഭിനയിച്ച നടൻമാർ, ഇഷ്ടപ്പെട്ട സിനിമകൾ തുടങ്ങിയവയെക്കുറിച്ച് ​ഹണി റോസ് സംസാരിച്ചു. 

സ്കൂളിൽ പഠിക്കുന്ന കാലത്ത് കുഞ്ഞു കുഞ്ഞു പ്രണയങ്ങൾ ഉണ്ടായിരുന്നു. സിനിമാ ഫീൽഡിൽ വന്ന ശേഷം അതൊന്നും ഇല്ല. മഷിയിട്ട് നോക്കാൻ ഇല്ല, ഹണി റോസ് പറഞ്ഞു.

ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും കംഫർട്ടബിൾ ആയ നടൻ ആരെന്ന ചോദ്യത്തിന് ​ഹണി മറുപടി നൽകി. കുറേക്കൂടി കൂട്ട് ആയിരുന്നത് ബാലുവിനൊപ്പമാണെന്ന് നടി വ്യക്തമാക്കി. ചങ്ക്സ് എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കുമ്പസാരം എന്ന സിനിമയിലാണ് താൻ നന്നായി അഭിനയിച്ചതെന്ന് തോന്നിയതെന്നും ഹണി പറഞ്ഞു. ചങ്ക്സ് എന്ന സിനിമയിലാണ് താൻ സുന്ദരി ആയി തോന്നിയത്. വിവാഹം കഴിക്കുന്ന വ്യക്തി ജെനുവിൻ ആയിരിക്കണം. പുകവലി, മദ്യപാനം അതൊന്നും വേണ്ട. ആണുങ്ങളിൽ ഇഷ്ടമില്ലാത്തത് പുകവലി ആണെന്നും ഹണി റോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86278/now-the-attention-is-given-to-honey-roses-previous-interview)