---
title: " 406.75 കോടി സ്വന്തമാക്കി 'കാന്താര', സിനിമയില്‍ അഭിനയിച്ചവര്‍ക്ക്  കിട്ടിയ തുകകേട്ടാൽ നിങ്ങൾ ഞെട്ടും "
english_title: "'Kantara' earned 406.75 crores, you will be shocked to hear the amount received by the actors of the movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86269/kantara-earned-40675-crores-you-will-be-shocked-to-hear-the-amount-received-by-the-actors-of-the-movie"
published_at: "2022-12-20T12:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a16331893fa_kanthara.jpg"
keywords: []
---

#  406.75 കോടി സ്വന്തമാക്കി 'കാന്താര', സിനിമയില്‍ അഭിനയിച്ചവര്‍ക്ക്  കിട്ടിയ തുകകേട്ടാൽ നിങ്ങൾ ഞെട്ടും 

> **Lead Summary:**  മികച്ച വിജയം നേടിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് . ബോക്‌സ് ഓഫീസിലും ചിത്രം വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്ന് 406.75 കോടിയോളം രൂപയാണ് നേടിയത്. ചിത്രത്തിന്റെ തീയറ്റര്‍ വിജയത്തിന് പിന്നാലെ സിനിമ ഒടിടിയിലും എത്തിയിരിക്കുകയാണ്.

## Article Content

 മികച്ച വിജയം നേടിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് . ബോക്‌സ് ഓഫീസിലും ചിത്രം വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്ന് 406.75 കോടിയോളം രൂപയാണ് നേടിയത്. ചിത്രത്തിന്റെ തീയറ്റര്‍ വിജയത്തിന് പിന്നാലെ സിനിമ ഒടിടിയിലും എത്തിയിരിക്കുകയാണ്.

മികച്ച പ്രതികരണമാണ് ചിത്രം ഒടിടിയില്‍ നിന്നും നേടുന്നത്. സിനിമ വന്‍ വിജയം നേടിയതിന് പിന്നാലെ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. ഇപ്പോഴിത താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവന്നിരിക്കുകയാണ്.

സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത റിഷഭ് ഷെട്ടിക്ക് സിനിമയുടെ വിജയത്തില്‍ വലിയ പങ്കാണ് ഉണ്ടായിരുന്നത്.

എന്നാല്‍ സിനിമയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് അദ്ദേഹത്തിന് 4 കോടി രൂപയാണ് പ്രതിഫലം നല്‍കിയതെന്നാണ് വിവരം.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുരളിയായി വേഷമിടുന്ന കിഷോറിന് ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.

ഫോറസ്റ്റ് ഓഫീസറായി വേഷമിട്ട നായിക സപ്തമി ഗൗഡയ്ക്ക് പ്രതിഫലമായി ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് വിവരം. ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത് കുമാറിന് ലഭിച്ചത് 40 ലക്ഷം രൂപയാണ്. സുധാകര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രമോദ് ഷെട്ടി 60 ലക്ഷം രൂപയാണ് ചിത്രത്തിലെ അഭിനയത്തിന് വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86269/kantara-earned-40675-crores-you-will-be-shocked-to-hear-the-amount-received-by-the-actors-of-the-movie)