---
title: "പൊലീസ് സ്റ്റേഷനില്‍ 'പരാതിക്കാരനായി' അണലി; വൈറലായി വീഡിയോ"
english_title: "Anyway, a video of a snake is now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86198/anyway-a-video-of-a-snake-is-now-going-viral-on-social-media"
published_at: "2022-12-20T08:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a120725a19c_viral.jpg"
keywords: []
---

# പൊലീസ് സ്റ്റേഷനില്‍ 'പരാതിക്കാരനായി' അണലി; വൈറലായി വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്.

ചിലര്‍ക്ക് പാമ്പുകളെ ഭയമാണെങ്കില്‍ ചിലര്‍ അതിനെ ഓമനിക്കുന്നതും നാം കാണാറുണ്ട്. എന്തായാലും ഒരു പാമ്പിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൊലീസ് സ്റ്റേഷനില്‍ കയറിയ അണലിയുടെ വീഡിയോ ആണ് വൈറലാകുന്നത്. മഹാരാഷ്ട്ര താനെ പൊലീസ് സ്റ്റേഷനിലാണ് 'പരാതിക്കാരനായി' അണലി എത്തിയത്.

4. 5 അടി നീളമുള്ള ഉഗ്രന്‍ അണലിയാണ് പൊലീസ് സ്റ്റേഷനില്‍ കയറിയത്. പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ചാണ് അണലിയെ പിടികൂടിയത്. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ഇവിടെ പാമ്പ് കയറുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

[**https://twitter.com/i/status/1604355527563104256**](https://twitter.com/i/status/1604355527563104256)

പൊലീസ് സ്റ്റേഷന്‍റെ മുമ്പിലും പുറകിലുമൊക്ക കെട്ടിട പണി നടക്കുന്നുണ്ട്. അതുകൊണ്ടാകാം മാളത്തിനായി പാമ്പ് സ്റ്റേഷനില്‍ കറങ്ങി നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86198/anyway-a-video-of-a-snake-is-now-going-viral-on-social-media)