---
title: "അർജന്റീനയുടെ വിജയത്തിനൊപ്പം തന്റെ പിറന്നാൾ ആഘോഷിച്ച് നടൻ ബാല"
english_title: "Actor Bala celebrates his birthday with Argentina's victory"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86190/actor-bala-celebrates-his-birthday-with-argentinas-victory"
published_at: "2022-12-20T06:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a11123635a6_bala.jpg"
keywords: []
---

# അർജന്റീനയുടെ വിജയത്തിനൊപ്പം തന്റെ പിറന്നാൾ ആഘോഷിച്ച് നടൻ ബാല

> **Lead Summary:** അർജന്റീനയുടെ വിജയത്തിനൊപ്പം ഇപ്പുറത്ത് നാൽപതാം പിറന്നാൾ ആഘോഷിച്ച് കൊണ്ട് നടൻ ബാല. ഫുട്ബോൾ ഫൈനൽ വിജയാഘോഷത്തിനിടെ അർദ്ധരാത്രി ആരാധകർക്കൊപ്പമായിരുന്നു ബാലയുടെ പിറന്നാൾ ആഘോഷം. സ്യൂട്ട് അണിഞ്ഞാണ് പിറന്നാൾ കേക്ക് മുറിക്കാൻ ബാല വന്നത് .

## Article Content

അർജന്റീനയുടെ വിജയത്തിനൊപ്പം ഇപ്പുറത്ത് നാൽപതാം പിറന്നാൾ ആഘോഷിച്ച് കൊണ്ട് നടൻ ബാല. ഫുട്ബോൾ ഫൈനൽ വിജയാഘോഷത്തിനിടെ അർദ്ധരാത്രി ആരാധകർക്കൊപ്പമായിരുന്നു ബാലയുടെ പിറന്നാൾ ആഘോഷം. സ്യൂട്ട് അണിഞ്ഞാണ് പിറന്നാൾ കേക്ക് മുറിക്കാൻ ബാല വന്നത് .

‘‘അര്‍ജന്റീന ജയിക്കുമെന്ന് ഞാന്‍ പറഞ്ഞു. അതേപോലെ നിങ്ങളെ എല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. രാത്രി തന്നെ വന്ന് എനിക്ക് പിറന്നാളാശംസ അറിയിച്ചതില്‍ എല്ലാവരോടും നന്ദി.’’– ആരാധകരോട് ബാല പറഞ്ഞു.ആരാധകൻ കൊണ്ടുവന്ന പിറന്നാൾ കേക്ക് അർധരാത്രി തന്നെ ഭാര്യ എലിസബത്തിനൊപ്പം ബാല മുറിച്ചിരുന്നു. കൂടാതെ ബാലയ്ക്ക് പിറന്നാൾ ആശംസിക്കാൻ വീടിന് മുന്നിലും നിരവധി പേർ എത്തിയിരുന്നു.

പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോ എലിസബത്ത് തന്റെ സ്വന്തം യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടിട്ടിട്ടുണ്ട്. പിന്നീട് രാവിലെ മാധ്യമങ്ങൾക്കൊപ്പവും ബാല പിറന്നാൾ ആഘോഷിച്ചു. ബാലയുടെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഭിന്നശേഷിക്കാരായ നിരവ​ധി ആളുകളും താരത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

‘പിറന്നാൾ ദിവസമായ ഇന്നെങ്കിലും അസോസിയേഷനിൽ നിന്ന് എന്നെ വിളിക്കാമായിരുന്നെന്നും അത്രയും പാപമൊന്നും ‍ഞാൻ ചെയ്തിട്ടില്ലെന്നും എനിക്ക് ആയിരം പേർ വേണ്ട. എന്നെ സ്നേഹിക്കുന്ന ഒരാൾ മതി. എന്റെ വീട്ടിലുള്ള സ്ത്രീകളെ ചിലർ കളിയാക്കുന്നുണ്ട് ആ രീതി ശരിയല്ല. അത് നിർത്തിക്കോണം എന്നും .’’ ബാല മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു..

### Related Links & Sources
- [Original Story Source](https://moviemax.in/news/86190/actor-bala-celebrates-his-birthday-with-argentinas-victory)